പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ കുടുംബത്തെ തള്ളിയായിരുന്നു ഹൈക്കോടതിയുടെ നിലപാട്. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.എസ്.ഡയസിന്റെതാണ് ഉത്തരവ്. കല്ലറ തുറക്കണമെന്ന ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്, സമാധിയായി എന്നു പറയപ്പെടുന്ന നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനിൽ ഗോപന്റെ (മണിയൻ) ഭാര്യയും രണ്ട് ആൺമക്കളും ഹർജി നൽകിയത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഹർജിയിൽ ജില്ലാ കലക്ടർക്ക് നോട്ടിസ് അയച്ച കോടതി, കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതേ സമയം അച്ഛന്‍റെത് മരണമല്ലാ സമാധിയാണെന്ന് പറഞ്ഞ മക്കള്‍ക്ക് ട്രോള്‍ പൂരമാണ്. ആ കുടുംബാംഗങ്ങൾ പറയുന്നത് കേട്ടാൽ ഉള്ള കിളികൾ കൂടി തലയിൽ നിന്ന് പറന്നുപോകുമെന്നും ഡോക്ടർ വന്നാൽ അശുദ്ധിയാകുമെന്ന് പറയുന്നവര്‍ പക്ഷേ ഷുഗറിന് മരുന്നും കഴിക്കുമെന്നും ട്രോളന്‍മാര്‍ പറയുന്നു.
ട്രോള്‍ രൂപം
ബോബി അണ്ണന് കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറെ ബോധ്യമായിട്ടുണ്ട് . ഇപ്പോഴും ബോധ്യമാകാത്ത കൂട്ടർ നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ കുടുംബമാണ്… ആ കുടുംബാംഗങ്ങൾ
പറയുന്നത് കേട്ടാൽ ഉള്ള കിളികൾ കൂടി തലയിൽ നിന്ന് പറന്നുപോകും…
എന്റെ പൊന്നോ
ചോദ്യം:- മരണ സർട്ടിഫിക്കറ്റ് ഉണ്ടോ
ഉത്തരം :- അച്ഛന്റേത് മരണമല്ല സമാധിയാണ് , ഡോക്ടർ വന്നാൽ അശുദ്ധിയാകും പക്ഷേ ഷുഗറിന് മരുന്നും കഴിക്കാം, ഇൻസുലിനും എടുക്കാം… അതിൽ അശുദ്ധിയില്ല
നവകേരളത്തിലെ പ്രജകളെ ഇക്കൂട്ടരിൽ നിന്ന്
രക്ഷിച്ചോളനെ