bineesh-kodiyeri-fb-post-about-abhimanyu-family

പ്രിയ സഖാവ് അഭിമന്യുവിന്റെ കുടുംബാംഗങ്ങൾ കൊട്ടാക്കമ്പൂരിലെ സ്ഥലത്ത് ചെറിയൊരു ഹോംസ്റ്റേ ആരംഭിച്ചുവെന്ന വിവരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ബിനീഷ് കോടിയേരി. കൊട്ടാക്കമ്പൂരിൽനിന്നും ഒന്നര കിലോമീറ്ററകലെ പ്രകൃതീ രമണീയമായ ഒരിടത്ത് ആണ് ഹോംസ്റ്റേ സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം കുറിച്ചു. ഹോംസ്റ്റേയുടെ ചിത്രങ്ങളും ബിനീഷ് പങ്കുവെച്ചു. 

10 പേർക്ക് താമസിക്കുവാനുള്ള സൗകര്യം ആണ്  ഈ ഹോംസ്റ്റേയിലുള്ളത്. അടുക്കള സൗകര്യവും ഇവിടെ ലഭ്യമാണ്. അഭിമന്യുവിന്റെ അച്ഛൻ മനോഹരന്റെയും  ജ്യേഷ്ഠൻ പരിജിത്തിന്റെയും അദ്ധ്വാന ത്താലാണ് ഹോംസ്റ്റേയുടെ നിർമ്മാണം പൂർത്തിയായത്.

മൂന്നാറിലെ തിരക്കിൽനിന്നകന്ന് ശാന്ത മായി താമസിക്കുവാൻ പറ്റിയ സ്ഥലമായ വട്ടവട അതിവേഗമാണ്  മാറിക്കൊണ്ടിരിക്കുന്നത്.  

നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളും വ്യാപാരസ്ഥാപനങ്ങളും അവിടെ പുതിയതായി ആരംഭിച്ചിട്ടുണ്ട്. ടൂറിസം പ്രധാന വരുമാനമാർഗ്ഗങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. തദ്ദേശീയർക്കും ടൂറിസംരംഗത്ത്  തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ട്. വട്ടവടയിലെ തണുപ്പും മഞ്ഞും ചോലാ  നാഷണൽപാർക്കും പച്ചക്കറിപ്പാടങ്ങളും, നിഷ്കളങ്കരായ ഗ്രാമീണരും തീർച്ചയായും നല്ലൊരു അനുഭവം സമ്മാനിക്കും. പരിജിത്തിന്റെ മൊബൈൽ നമ്പർ: 82816 45817. 

ENGLISH SUMMARY:

Bineesh Kodiyeri fb post about Abhimanyu family