നെയ്യാറ്റിൻകര ഗോപന്‍റെ സമാധി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് തുടക്കമിട്ടത്. സംഭവം വാർത്തയായതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയാളാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കാനെത്തിയ സബ് കലക്ടർ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങൾ വൈറലായതോടെയാണ് ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പേജുകളിൽ സബ് കലക്ടറുടെ പേരും വിവരങ്ങളും തിരക്കി ആരാധകരെത്തിയത്.
കണ്ണൂർ സ്വദേശിയായ ഒ.വി. ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. നിലവിൽ തിരുവനന്തപുരം സബ് കലക്ടറും സബ് ഡിവിഷനൽ മജിസ്ട്രേറ്റുമായി സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴിതാ ആൽഫ്രഡ് ഒ.വി ഫാന്‍സ് എന്ന പേജില്‍ ഇന്‍സ്റ്റയില്‍ പേജ് ആരംഭിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് റെക്കോഡ് ഫോളോവേഴ്സാണ് പേജിനുള്ളത്. കമന്‍റുകളില്‍ കൂടുതലും പെണ്‍കുട്ടികളുടെ ഐഡിയില്‍ നിന്നാണ്.
2022ൽ മൂന്നാം ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ കഴിഞ്ഞില്ല. രണ്ടാം ശ്രമത്തിൽ 310–ാം റാങ്കിലെത്തിയ ആൽഫ്രഡ് മൂന്നാം ശ്രമത്തിൽ 57-ാം റാങ്ക് നേടി മികവ് തെളിയിച്ചു.രണ്ടാം ശ്രമത്തിൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് ലഭിച്ചിരുന്നു. എന്നാൽ, മൂന്നാം ശ്രമത്തിലൂടെ മികച്ച വിജയം നേടി ഐ.എ.എസ് കരസ്ഥമാക്കുകയായിരുന്നു. പഠനത്തിനിടെ സിനിമ കാണാനും ടർഫിൽ ഫുട്ബാൾ കളിക്കാനും ആൽഫ്രഡ് സമയം കണ്ടെത്തിയിരുന്നു.