ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ഉദ്ഘാടന വേദികളിലേക്ക് വീണ്ടുമെത്തി ഹണി റോസ്. പാലക്കാട് ഒലവക്കോട് ഇലക്ട്രോണിക് ഷോപ്പിന്‍റെ ഉദ്ഘാടനത്തിനാണ് ഹണി റോസ് എത്തിയത്. വന്‍ കയ്യടിയോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആള്‍കൂട്ടം താരത്തെ സ്വീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
നീല ഗൗണിലാണ് താരം ഉദ്ഘാടന വേദിയിലെത്തിയത്. 'ഒത്തിരി സന്തോഷം.. ഈയൊരു സ്നേഹം കാണുമ്പോള്‍ ദൈവത്തിന്‍റെ അനുഗ്രഹമായി കരുതുന്നു. ഇവിടെ എത്തിയതിന് ഒരായിരം നന്ദി' എന്നാണ് ആരാധകരോടായി ഹണി റോസ് പറഞ്ഞത്.
ഗംഭീര സ്വീകരണത്തിന് പാലക്കാടിന് നന്ദി എന്ന തലക്കെട്ടോടെ ഉദ്ഘാടന വേദിയിലെ വിഡിയോ താരം പങ്കുവച്ചിട്ടുണ്ട്. ആള്‍കൂട്ടത്തിന്‍റെ മുന്‍നിരയില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമായിരുന്നു. ക്ലാസ് കട്ട് ചെയ്ത് വന്നതാണോ എന്നായിരുന്നു ഇവരോടുള്ള ചോദ്യം. കലക്കൻ ഡാൻസും ആരാധകര്‍ക്കൊപ്പം സെല്‍ഫിയും എടുത്താണ് ഹണി റോസ് വേദി വിട്ടത്.
ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാതിക്രമ പരാതിക്കുശേഷം ഹണി റോസ് പൊതുവേദിയില്‍ എത്തുന്നത് കുറവായിരുന്നു. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പൊലീസ് വയനാട്ടില്‍ നിന്നും ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ബോബി ഒരാഴ്ചയോളം ജയിലില്‍ കഴിഞ്ഞു. ഹൈക്കോടതി ജാമ്യം നല്‍കിയ ശേഷമാണ് ബോബി പുറത്തിറങ്ങിയത്.