പൊതുഇടത്തില്‍ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ രംഗത്ത് വന്നിരുന്നു. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നും വിനായകൻ പറഞ്ഞു. എന്നാല്‍ വിനായകന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന് താഴെ കമന്‍റ് പൂരമാണ്. ബോബി ചെമ്മണ്ണൂരിനെ ചട്ടം പഠിപ്പിച്ച പോലെ ഇവിടെയും ഉണ്ടാവണം, വിനായകനെ പിടിച്ച് അകത്ത് ഇടണമെന്നും കമന്‍റുകളുണ്ട്. എല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നും കുറുമ്പ് ഇത്തിരി കൂടുന്നുണ്ടെന്നും കമന്‍റുകള്‍. സഖാവായതു കൊണ്ട് വിനായകന് എന്തുമാകാമെന്നും എന്തു കാണിച്ചാലും പുരോഗമനം പറഞ്ഞാല്‍ മതിയെന്നും രോക്ഷം രേഖപ്പെടുത്തുന്നവരുണ്ട്.
ഫെയ്സ്ബുക്കില്‍ വന്ന കുറിപ്പ്
Section 294 അനുസരിച്ച് വാറൻ്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം ആണ് വിനായകൻ ചെയ്തത് ! ഇന്ന് മാപ്പും ആയി ഇറങ്ങിയിട്ടുണ്ട് ! കോടതിയും സർക്കാരും ആ മാപ്പു കണക്കിലെടുക്കാതെ നടപടിയെടുക്കണം. ബോബി ചെമ്മണ്ണൂരിനെ ചട്ടം പഠിപ്പിച്ച പോലെ ഇവിടെയും ഉണ്ടാകണം. രാജ്യത്ത് നിയമം ഉണ്ടെന്ന് ഉള്ള പേടി ഉണ്ടാകണം / ഉണ്ടാക്കണം. അതില്ലാത്തത് കൊണ്ടാണ് ഈ മനുഷ്യൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ! പിന്നെ ദളിത് വാദം. ഇദ്ദേഹം ദളിത് സമുദായത്തിന് നാണക്കേട് ആണ് ഉണ്ടാക്കുന്നത് അല്ലാതെ അഭിമാനം അല്ലാ കൊണ്ടുവരുന്നത്