vinayakan-apology

TOPICS COVERED

നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനുപിന്നാലെ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. തന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

'സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ...,'  എന്നായിരുന്നു വിനായകന്‍റെ പോസ്റ്റ് . 

വിനായകന്‍റെ  നഗ്ന  ദൃശ്യങ്ങള്‍  കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ വസ്ത്രമുരിഞ്ഞ് നില്‍ക്കുന്ന   വിനായകന്‍റെ  ദൃശ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. . എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലും  പോസ്റ്റ്  ചെയ്​തു.

നടൻ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് ഒട്ടേറെ പേർ വിമർശിച്ചു. നഗ്നതാ പ്രദർശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്.

ENGLISH SUMMARY:

Actor Vinayakan has apologized after the nude picture went viral on social media. On his part The actor took to social media to apologize to the public for all the negative energy.