tvm-murder

തിരുവനന്തപുരം കഠിനംകുളത്ത്  കൊല്ലപ്പെട്ട യുവതിയ്ക്ക് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നതായി  വെളിപ്പെടുത്തല്‍. വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടിൽ ആതിര ആണ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ആതിര ഭർത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആതിരയുടെ സ്കൂട്ടറിൽ തന്നെയാണു കൊലപാതകി കടന്നുകളഞ്ഞതെന്ന് മനസിലായത്. ആതിരയുടെ ഭർത്താവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിലയില്‍  ആതിരയുടെ മൃതദേഹം കണ്ടത്.  ആറുവയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ എട്ടരയോടെ ആതിര വീടിന് പുറത്തെത്തിയത്  അയൽക്കാർ കണ്ടിരുന്നു. കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്. ആലിയാട് സ്വദേശികളായ കുട്ടപ്പന്‍റെയും അമ്പിളിയുടെയും മകൾ ആതിരയെ 8 വർഷം മുൻപാണു വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നതും. 

നാലുസംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.‌ ആതിരയുടെ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്‍റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

In the Kadinamkulam Athira murder case, the police are investigating the disappearance of Athira's scooter, which has gone missing since the incident. The missing vehicle is expected to provide crucial leads in the case.