നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ ചിത്രമാണ് പണി. ചിത്രം ബോക്സോഫീസ് വിജയത്തിന് ശേഷം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഗിരിയെ അവതരിപ്പിച്ചതും ജോജു തന്നെയാണ് അഭിനയ, സാഗർ സൂര്യ, ജുനൈസ്, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തില്‍ ജോജു ജോര്‍ജ് കാര്‍ ചെയ്സ് നടത്തുന്ന റോഡുകളെ പറ്റി പുകഴ്ത്തി പറയുകയാണ് സിപിഎം സൈബറിടം.
റിസ്കുള്ള കാർ ചേസിംഗ് രംഗങ്ങളും വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും കേരളത്തിലെ ഒരു നഗര റോഡിൽ അനായാസം ചിത്രീകരിക്കാൻ സാധിച്ചെങ്കിൽ അത് നമ്മുടെ നാട്ടിലുണ്ടായ മാറ്റമാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് റിയാസിന് ബിഗ് സല്യൂട്ട് എന്നുമാണ് കുറിപ്പ്.
കുറിപ്പ്
പണി സിനിമ OTT യിൽ ഒന്നുകൂടെ കണ്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. എന്തൊരു ഭംഗിയാണ് നമ്മുടെ റോഡുകൾക്ക്..
തൃശൂർ നഗരത്തിലും പരിസര പ്രദേശത്തും ചിത്രീകരിച്ച സിനിമയിൽ റോഡുകൾ ഒരു പ്രധാന കഥാപാത്രം തന്നെയാണ്. ഏറെ റിസ്കുള്ള കാർ ചേസിംഗ് രംഗങ്ങളും വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും കേരളത്തിലെ ഒരു നഗര റോഡിൽ അനായാസം ചിത്രീകരിക്കാൻ സാധിച്ചെങ്കിൽ അത് നമ്മുടെ നാട്ടിൽ ഉണ്ടായ ഒരു വലിയ മാറ്റം തന്നെയാണ്.
ബിഗ് സല്യൂട്ട്
പി എ മുഹമ്മദ് റിയാസ്