ആലപ്പുഴ എരമല്ലൂരിൽ സെറിബ്രൽ പാൾസി രോഗബാധിതനായ മകന്റെ ചികിത്സയ്ക്ക് വഴിയില്ലാതെ മാതാപിതാക്കൾ. മകന്‍ ബാദുഷയെ നോക്കേണ്ടതിനാൽ ജോലിക്ക് പോകാനുമാകുന്നില്ല.
പ്രായം 15 ആയെങ്കിലും ബാദുഷ സ്കൂളിൽ പോയിട്ടില്ല. ഒരു വയസ്സ് കഴിഞ്ഞ പ്പോൾ കണ്ടെത്തിയ സെറിബ്രൽ പാൾസി രോഗം കാരണം മുഴുവൻ സമയവും കിടക്കയിൽ തന്നെയാണ്. ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും ഇത്രകാലം ചികിത്സ നൽകി. ഇബ്രാഹിം കുട്ടി-റഹിയാനത്ത് ദമ്പതികളുടെ മൂത്ത മകനാണ് ബാദുഷ.മകൻ്റെ രോഗം കാരണം ഗൾഫിലെ ജോലി വിട്ട് വർഷങ്ങൾക്ക് മുന്‍പ് ഇബ്രാഹിം കുട്ടി നാട്ടിലെത്തിയതാണ്.മകൻ്റെ കൂടെ എപ്പോഴും ആളു വേണം . ഫിസിയോതെറപ്പിക്കും മരുന്നിനുമായി ആഴ്ചയിൽ 30,000രൂപ വേണം നട്ടംതിരിയുകയാണ് ഈ സാധുകുടുംബം.
മാസം തികയാതെയായിരുന്നു ബാദുഷയുടെ ജനനം. ഒരു വയസ്സായിട്ടും ഇരിക്കാനും നടക്കാനും കഴിയാതെ വന്നതോടെയാണ് ആശുപത്രിയിലെത്തിയത്. അന്നുമുതൽ 20ലധികം ആശുപത്രികളിൽ ചികിത്സ തേടി. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇബ്രാഹിം കുട്ടി ഇപ്പോൾ സെക്യൂരിറ്റി ജോലിക്കു പോകുകയാണ്. പലരുടെയും കാരുണ്യത്തിലാണ് വീട് നിർമിച്ചത്. ബാദുഷയ്ക്ക് താഴെ രണ്ട് പെൺകുട്ടികളുണ്ട്. ഇവരുടെ പഠന
ചിലവും ബാദുഷയുടെ ചികിത്സാച്ചെലവും കണ്ടെത്താൻ വിഷമിക്കുകയാണ് കുടുംബം . ഉദാരമതികൾ കനിയുമെന്ന പ്രതീക്ഷയാണ് ഈ കുടുംബത്തിന് .
അക്കൗണ്ട് വിവരങ്ങൾ
Ac No: 67226365866
SBI, ERAMALLOOR
IFSC : SBIN0070960
CIF No:77087553522.
MOB No : 8590768874
Gpay no :7736390747