student-techer

സമയം വൈകി സ്കൂളിലെത്തിയതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന് അധ്യാപകനെതിരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സസ്പെന്‍ഷന്‍. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെയാണ് നടപടി. അധ്യാപകനെ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. തുട൪നടപടികൾ അടുത്ത ദിവസം ചേരുന്ന പി.ടി.എ യോഗത്തില്‍ തീരുമാനിക്കുമെന്നും സ്കൂൾ അധികൃത൪ അറിയിച്ചു. അതേസമയം ദൃശ്യങ്ങള്‍ പുറത്തായത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അധ്യാപകര്‍ക്കും വീഴ്ചയുണ്ടായെന്നാണ് വിമര്‍ശനം. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

'ഇവിടെ ഞാന്‍ നല്ലത് പോലെയിരിക്കും സ്കൂളിന് പുറത്തിറങ്ങിയാല്‍ പള്ളക്ക് കത്തി കയറ്റിയിട്ടേ ഞാന്‍ പോകു. എനിക്ക് അങ്ങനെയൊരു സ്വഭാവം ഉണ്ട് സാറേ. നിങ്ങള്‍ കുറേ വിഡിയോ എടുക്കുകയോ എന്ത് തേങ്ങയെങ്കിലും കാണിക്ക്. എന്നെ ഇതിന്‍റെ ഉള്ളിലിട്ട് മെന്‍റലി ഹറാസ് ചെയ്തു, വിഡിയോ വരെ എടുത്തു. സാറിനെയൊക്കെ പുറത്ത് കിട്ടിയാല്‍ തീര്‍ക്കും ഞാന്‍. കൊന്ന് ഇടും എന്ന് പറഞ്ഞാല്‍ കൊന്ന് ഇടും. എന്‍റെ ഫോണ്‍ കൊണ്ട' എന്നാണ് വിദ്യാര്‍ഥി അധ്യാപകരോട് പറയുന്നത്.

ENGLISH SUMMARY:

A student was suspended after issuing a murder threat when teachers picked up their phone.