2K കിഡ്സും 90'S കിഡ്സും തമ്മില്‍ സൈബര്‍ യുദ്ധം മുറുകുന്ന കാലമാണ്. പ്രായം ഏറെയായിട്ടും വിവാഹിതരാകാത്ത 90S കിഡ്സിന്‍റെ രോദനവും ചെറുപ്രായത്തിലെ പ്രണയവും വിവാഹവുമൊക്കെ കഴിഞ്ഞ 2K കിഡ്സിന്‍റെ വമ്പത്തരവും സോഷ്യല്‍ ലോകത്തെ സ്ഥിരം കാഴ്ചകളാണ്. എന്നാല്‍ ഇതിനിടയിലും 90'S കിഡ്സിന് മനസിലാകാത്ത ചില 2K ഭാഷകളുണ്ട്. പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പായാന്‍ 2K കിഡ്സിന്‍റെ ഭാഷ പഠിക്കാതെ തരമില്ല.
സൈബര്‍ ലോകത്തെ ട്രെന്‍ഡുകള്‍ തീരുമാനിക്കുന്നത് തന്നെ ഇന്‍സ്റ്റഗ്രാമാണ്. ആ ഇന്‍സ്റ്റഗ്രാമിലെ ചില ട്രെന്‍ഡിങ് വാക്കുകള്‍ ഇതൊക്കെയാണ്. പൂക്കിയാണ് ഇവയില്‍ പ്രധാനി. ഒരു വ്യക്തിയെയോ വസ്തുവിനെയോ ക്യൂട്ട് അല്ലെങ്കിൽ മനോഹരമായതായി വിവരിക്കാൻ ഉപയോഗിക്കുന്ന സ്നേഹപൂർവമായ ഒരു പദമാണ് പൂക്കി. ഇത് നല്ല സുഹൃത്തിനോ പ്രണയിനിയെയോ സ്നേഹപൂര്‍വം വിളിക്കാന്‍ ഉപയോഗിക്കാം.
ബാഡിയാണ് കൂട്ടത്തിലെ രണ്ടാമന്‍. വില്ലന്‍, മോശം എന്നൊക്കെയാണ് വാക്കിന്‍റെ അര്‍ത്ഥം. ഒരു വ്യക്തിയെയോ സാധനത്തിനെയോ മോശമാണെന്ന് പറയാന്‍ ഇത് ഉപയോഗിക്കാം. വൈറലായ സ്കിബിഡി ടോയ്ലറ്റ് ട്രെൻഡിനെ സൂചിപ്പിക്കുന്ന ഒരു പദമാണിത്. രസകരമായ ഏതെങ്കിലും കാര്യത്തെ വിശദീകരിക്കാൻ ഈ പദം ഉപയോഗിക്കാറുണ്ട്. ഉദാഹരണം: 'ഈ മീം എന്നെത്രയോ സ്കിബിഡിയാണ്'