പരിമിതികളെ മറികടന്ന് നൃത്ത വേദിയിൽ നിറയുന്ന എസ്. ദിവ്യയെ കാണാം, അറിയാം. തൃപ്പൂണിത്തുറ ആർ. എൽ.വി. കോളജിലെ രണ്ടാംവർഷ ബി.എ. ഭരതനാട്യ വിദ്യാർഥിയായ ദിവ്യ നൂറിലധികം വേദികളിൽ നൃത്തം അവതരിപ്പിച്ചുകഴിഞ്ഞു. നൃത്തവേദികളിൽ നിന്ന് വേദികളിലേയ്ക്കാണ് ദിവ്യയുടെ യാത്ര. പിഴയ്ക്കാത്ത ചുവടും താളവുമായി.
ഓട്ടിസത്തിന്‍റെ പരിമിതികൾ മറികടക്കാൻ, ഒരുതെറാപ്പി എന്ന നിലയ്ക്ക് ദിവ്യയ്ക്ക് ഡോക്ടർമാർ നിർദേശിച്ചതാണ് നൃത്തം. അതിപ്പോൾ ഇങ്ങനെ തിരക്കോടെ തുടരുന്നു. പരിമിതികളിൽ തളർന്നു പോകാതെ, കൂടെകൂട്ടിയ നൃത്തത്തെക്കുറിച്ചാണ് അവൾക്കധികം പറയാനുള്ളത്. സംഗീതവും, ചമയങ്ങളും നിറഞ്ഞതാണ് അവൾക്ക് ലോകം. അഛനും അമ്മയും ചേട്ടനും കൂട്ടായും കരുത്തായും എന്നുമൊപ്പമുണ്ട്.