ക്യാൻസർ ബോധവൽക്കരണം ലക്ഷ്യമിട്ട് സാമൂഹിക പ്രവർത്തക നിഷ ജോസ്.കെ മാണിയുടെ കാരുണ്യ സന്ദേശ യാത്ര.ക്യാൻസർ അതിജീവിതയായ നിഷ ജോസ് സ്ത്രീകളിലെ സ്തനാർബുദം നേരത്തെ കണ്ടെത്തുക എന്ന സന്ദേശവുമായാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. പാലായിൽ നടന്ന ചടങ്ങിൽ യാത്രയ്ക്കുള്ള വാഹനം സിനിമാതാരം മിയ ജോർജ് അവതരിപ്പിച്ചു.
കെ.എം.മാണി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്ട്രേഷൻ നമ്പറിലുള്ള ഇന്നോവാ കാർ ഇനി ക്യാൻസർ ബോധവത്ക്കരണ സന്ദേശവുമായി ഇന്ത്യ ചുറ്റും. കെഎം മാണിയുടെ ഓർമ്മകളുടെ കരുത്തിലാണ് നിഷ ജോസിന്റെ കാരുണ്യ സന്ദേശയാത്രയ്ക്ക് തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ യാത്രകളും പരിപാടികളും ബുധനാഴ്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും. ഫെബ്രുവരി ഒന്നിന് ബംഗളൂരുവിൽ നിന്ന് ഹംപിയിലേക്ക് ആദ്യ യാത്ര
സ്തനാർബുദം ബാധിച്ച നിഷ 2024 ജനുവരിയിലാണ് രോഗത്തെ അതിജീവിച്ചത്.സ്ത്രീകളിലെ സ്തനാർബുദത്തെ തിരിച്ചറിയുന്നതിനായി എല്ലാവർഷവും നടത്തേണ്ട മാമോഗ്രാമിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസുകളാണ് പ്രാധാന ലക്ഷ്യം.. ആശുപത്രികളുമായി സഹകരിച്ച് സൗജന്യമായി ചെയ്യുന്നതിനുള്ള അവസരമൊരുക്കും.. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ത്രീകളുടെ വ്യായാമ കൂട്ടായ്മ, ഹെയർ ഡൊണേഷൻ ക്യാപുകൾ, സെമിനാറുകൾ. അങ്ങനെ വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായി പാലായിൽ നിന്ന് വാഹനം പുറപ്പെടുകയാണ്.