TOPICS COVERED

വൈക്കത്ത് പാലത്തിന്‍റെ  പൈലിങ് പണികൾക്കിടെ വീടുകൾക്ക് വിള്ളലുണ്ടാവുന്നതായി പരാതി. നാനാടം - അക്കരപ്പാടം റോഡിലെ  കലുങ്ക് പൊളിച്ച് നടത്തുന്ന പാലം പണിക്കെതിരെയാണ് നാട്ടുകാരുടെ പരാതി. സുരക്ഷ സംവിധാനങ്ങളൊരുക്കാതെ പൈലിംഗ് നടത്തി മണ്ണ് നീക്കിയതോടെയാണ് വീടുകൾ തകർച്ച ഭീഷണിയിലായത്. 

പണി തീരുന്ന അക്കരപ്പാടം പാലത്തിലേക്കുള്ള വാഹന യാത്ര സുഗമമാക്കാനാണ് കൂട്ടുങ്കൽ കലുങ്ക് പൊളിച്ച് പാലമാക്കുന്നത്. എന്നാൽ പൈലിംഗിനായി  ഈ തെങ്ങിൻ തടികളെല്ലാം ഭൂമിക്കടിയിലേക്ക് തറച്ചപ്പോൾ സമീപത്തെ രണ്ട് വീടുകളും ഒരു മതിലുമാണ് തകർച്ചയിലായത്. യാതൊരു സുരക്ഷയും ഒരുക്കാതെ വൻതോതിൽ മോട്ടോർ വച്ച് മണ്ണ് നീക്കിയതോടെ വീടുകളുടെ അടിത്തറ തന്നെ തകർച്ചാഭീഷണിയിലായി 

മാസങ്ങൾക്ക് മുമ്പ് പൈലിംഗ് തുടങ്ങിയപ്പോൾ തന്നെ വീടിന് ശക്തിയായ കുലുക്കം ഉണ്ടായതായി വീട്ടുകാർ  വീടുകൾക്ക് കൂടുതൽ വിള്ളലുകൾ വീഴുന്നതിനാൽ  കുട്ടികളുമായി ധൈര്യമായി കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതി..കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം.വീടിൻ്റെ സുരക്ഷ പരിശോധിച്ച് കേടുപാടുകൾ നീക്കി താമസയോഗ്യമാക്കാൻ നടപടി വേണമെന്നാണ് സാധാരണക്കാരായ കുടുംബങ്ങളുടെ ആവശ്യം.

ENGLISH SUMMARY:

There have been complaints of cracks appearing in houses due to the piling work for the Vaikom bridge