സ്വപ്‌നങ്ങൾ ബാക്കിയാക്കി നികിത നെയ്യാര്‍ മടങ്ങിയെങ്കിലും അവളുടെ കണ്ണുകള്‍ ഇനിയും ഈ ലോകത്തെ കാണും. എല്ലാവര്‍ക്കും സന്തോഷവും ഊര്‍ജവും പകര്‍ന്ന നികിത ഇരു കണ്ണുകളും ദാനം ചെയ്താണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. എല്ലാ അവയവങ്ങളും ദാനം ചെയ്യണമെന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷെ കണ്ണുകള്‍ മാത്രമേ നികിതയ്ക്ക് ദാനം ചെയ്യാന്‍ കഴിയുമായിരുന്നുളളൂ.
ഇടപ്പള്ളി നേതാജി നഗര്‍ സ്‌കൈലൈന്‍ ഓറിയോണ്‍ ടവര്‍ ഒന്നില്‍ ഡോണി തോമസിന്‍റെയും നമിതയുടെയും മകളായ നികിത കരള്‍രോഗത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗത്തോട് നിഖിത പൊരുതി നിന്നു. രണ്ടു തവണ കരൾ മാറ്റി വയ്ക്കൽ ശാസ്ത്രക്രിയ്ക്ക് വിധേയയായി. ഒരാഴ്ച മുൻപായിരുന്നു രണ്ടാമത്തെ ശാസ്ത്രക്രിയ. ഒടുവിൽ ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കി മടക്കം.
ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ നികിത ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബി.എസ്.സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത നെയ്യാര്‍ സെയ്ന്‍റ് തെരേസാസ് കോളേജ് മുന്‍ ചെയര്‍പേഴ്സണുമായിരുന്നു.