images: facebook

images: facebook

TOPICS COVERED

പ്രമുഖ നടി നിഖില വിമലിന്‍റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അവന്തികാ ഭാരതിയെന്ന പേരാണ് അഖില സ്വീകരിച്ചതെന്നും സൂചനയുണ്ട്. കാഷായവേഷം ധരിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം അഖില സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നത്. കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തിൽ സന്യാസ വേഷത്തിൽ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം. ഇത് നിഖിലയുടെ സഹോദരി അഖില തന്നെയല്ലേ എന്ന് നിരവധിപ്പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 

അഭിനവ ബാലാനന്ദ പങ്കുവച്ച കുറിപ്പിങ്ങനെ: 'ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും  മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എന്‍റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ  കാശ്മീര  ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും  ഭാരതത്തിലുടനീളവും  വ്യാപിപ്പിക്കാനും ഭാരതത്തിന്‍റെ പാരമ്പര്യം ഉയർത്തുവാനും രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം 🙏 അഭിനവ ബാലാനന്ദഭൈരവ.

ENGLISH SUMMARY:

Reports indicate that Akhila Vimal, sister of popular actress Nikhila Vimal, has embraced sannyasa (renunciation). She has reportedly adopted the name Avantika Bharatiya. Recently, Akhila shared a photo of herself in saffron robes on social media, which sparked discussions.