gopan-swami

സമാധിയിലായ നെയ്യാറ്റിന്‍ കര ഗോപന്‍റെ പേരില്‍ വലിയ ക്ഷേത്രം ഉടന്‍ പണിയുമെന്ന് മകന്‍.  തന്റെ അച്ഛൻ‌ ഗോപൻ സ്വാമി അല്ലെന്നും ദൈവമാണ് എന്നുമാണ് മകൻ രാജസേനൻ പറയുന്നത്. ദൈവത്തെ കാണാൻ ഒരുപാട് തീർ‌ത്ഥാടകർ എത്തുന്നുണ്ടെന്നും തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണമെന്നും അതിനായി ഉടന്‍ ക്ഷേത്രം പണിയുമെന്നും മകന്‍ പറയുന്നു. 

gopan-swamy

‘ഒരുപാട് തീർത്ഥാടകർ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നുണ്ട്. ഭഗവാൻ എന്താണോ നിശ്ചയിക്കുന്നത് തീർച്ചയായും നടക്കുന്നതായിരിക്കും , ഭയങ്കര ശക്തിയുള്ള സ്ഥലമായി ഇത്, ഇനി ലിംഗ പ്രതിഷ്ഠയുണ്ട് ’ രാജസേനൻ പറയുന്നു. 

gopan-swami

അതേ സമയം സമാധി വിവാദങ്ങളിൽ അന്വേഷണം പുരോഗമിക്കവെ നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം. ഗോപൻ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. എന്നാൽ മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടരുന്നതിനാൽ തത്കാലം മരണ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകര നഗരസഭ അറിയിച്ചു.

gopan-swami-samadhi

ഗോപൻ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. മരണത്തിലെ ദുരൂഹത ഉന്നയിച്ചുള്ള നാട്ടുകാരുടെ പരാതിയിൽ പൊലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുടുംബം മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.

ENGLISH SUMMARY:

Gopan Swami's son, Rajasenan, has announced plans to build a grand temple in his father's name. He stated that his father was not just an ordinary person but a divine being.