nirmala-12

TOPICS COVERED

ഇത് നെല്ലിക്കുന്ന് സ്വദേശി നിർമല ഉപേന്ദ്രൻ. വയസ്സ് 78. വാർധക്യസഹജമായ അസുഖങ്ങളൊക്കെയുണ്ടെങ്കിലും വെറുതെ വീട്ടിലിരിക്കാൻ നിർമല തയ്യാറല്ല. ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങളിലും മുട്ടത്തോടിലുമെല്ലാം മറ്റാരും കാണാത്ത രൂപം കണ്ടെത്തും. ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് കവറും പാളയും ഉണങ്ങാത്ത ഇലയുമെല്ലാം സ്നേഹ സമ്മാനങ്ങളായി മാറ്റും.

വീട്ടിലെ ഓരോ മുറിയും ഇങ്ങനെ പാഴ് വസ്തുക്കളിൽ കരവിരുത് കോർത്തൊരുക്കിയ കരകൗശല ശിൽപങ്ങളാൽ മനോഹരമാണ്. കോവിഡ് കാലത്ത് തുടങ്ങിയതാണ് ഈ ഹോബി. 10-ാം ക്ലാസ് വിദ്യാർഥിനിയായിരിക്കെ നേടിയ എംബ്രോയ്‌ഡ്റി പരിശീലനവും മുതൽക്കൂട്ടായി. 

ENGLISH SUMMARY:

Meet Nirmala Upendra from Nellikkunnu, Kasaragod, who creates beautiful sculptures from discarded waste materials. Her intricate craftsmanship is a testament to the creativity that can emerge from what is typically considered trash.