manf-lorry

അര്‍ജുന്‍റെ ലോറി ഉടമ മനാഫിനെ അറിയാത്ത മലയാളിയുണ്ടാവില്ലാ, സാമൂഹിക വിഷയങ്ങളിലും പാവപ്പെട്ടവരെ സഹായിക്കാനും താന്‍ മുന്നിട്ട് ഇറങ്ങുമെന്ന് മനാഫ് പറഞ്ഞിരുന്നു, ഇതിന് പിന്നാലെ ഇപ്പോള്‍ ഉദ്ഘാടന തിരക്കിലാണ് മനാഫ്. ഒട്ടേറെ പരിപാടികളിക്ക് മനാഫിനെ ഉദ്ഘാടകായി ക്ഷണിക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയില്‍ മനാഫ് ഫാന്‍സ് അസോസിയോഷനും ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്നവരാരെങ്കിലും തനിക്ക് ആപ്പ് ഉണ്ടാക്കി തരണമെന്നും മനാഫ് പറഞ്ഞത് വ്യാപക വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇപ്പോഴിതാ റിയല്‍ കേരള സ്റ്റോറി താന്‍ കണ്ടുവെന്നാണ് മനാഫ് പറയുന്നത്. 

ആഴ്ചയില്‍ ഒരുദിവസം നമ്മള്‍ അമ്മമാര്‍ക്ക് വേണ്ടി മാറ്റിവയ്ക്കണമെന്നും അവരെ സ്നേഹിക്കണമെന്നും യാത്ര പോകണമെന്നും പറഞ്ഞ മനാഫ് തനിക്ക് ശരിക്കും എന്താണ് റിയല്‍ കേരള സ്റ്റോറി എന്ന് അനുഭവിച്ചറിഞ്ഞ സംഭവം വിവരിക്കുകയാണ്. എല്ലാ ഞായറാഴ്ചയും ഉമ്മയുമായി താന്‍ യാത്ര നടത്താറുണ്ടെന്നും ഒരിക്കല്‍ കോഴിക്കോട് പോയപ്പോള്‍ ഒരു ചായക്കട കണ്ട് പുട്ട് കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു അമ്പലകമ്മറ്റിക്കാര്‍ വന്ന് തന്നെ ‘മനാഫിക്കാ വാ ചായകുടിക്കാം എന്ന് പറഞ്ഞ് അമ്പലത്തിലേയ്ക്ക് വിളിച്ചു, ഞാന്‍ പറഞ്ഞു ഉമ്മയുണ്ട് പര്‍ദയിലാ, അമ്പലത്തില്‍ കയറാന്‍ പറ്റുമോ എന്ന്, അവര്‍ പറ‍ഞ്ഞു, എന്താ മനാഫിക്കാ,പര്‍ദയില്‍ എന്ത് കാര്യം, എന്നെയും ഉമ്മയെയും വിളിച്ച് അമ്പലത്തില്‍ കയറ്റി, ചായ തന്നു’, ഇതില്‍ പരം സന്തോഷം തനിക്ക് വേറെ ഒന്നും ഇല്ലെന്നും താന്‍ ഇപ്പോള്‍ ഹാപ്പിയാണെന്നും മനാഫ് പറയുന്നു.

ENGLISH SUMMARY:

Manaf, the owner of Arjun’s lorry, is now a well-known figure among Malayalis. He has stated his commitment to supporting social causes and helping the underprivileged. Recently, Manaf has been busy with inauguration events, receiving numerous invitations as a chief guest. A fan association for him has even been launched on social media. Earlier, he faced criticism after revealing that he spent ₹5 lakh on a charity app and asked if someone could create an app for him. Now, Manaf has shared that he has watched The Real Kerala Story.