leopard-hit-in-bike-video-viral

കാടിറങ്ങിയ ഒരു പുലിയുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഗൂഡല്ലൂരില്‍ നിന്നുള്ളതാണ് വിഡിയോ. റോഡിന് നടുവില്‍ അപ്രതീക്ഷിതമായി പുലി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.ബൈക്കില്‍ ഇടിച്ച് റോഡില്‍ വീണ പുലിയുടെ ബോധം പോയി. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പപ്പാലത്തിന് സമീപത്ത് ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. 

പുലി ഇടിച്ചതോടെ തൈറിച്ച് റോഡില്‍ വീണാണ് ബെക്ക് യാത്രക്കാരന് പരിക്കേറ്റത്. ഗൂഡല്ലൂര്‍ സ്വദേശി രാജനാണ് പരിക്കേറ്റത്.ബോധം പോയ പുലി റോഡില്‍ കിടക്കുന്നതും ബോധം വന്നപ്പോള്‍ എഴുന്നേറ്റ് കാട്ടിലേക്ക് ഓടുന്നതും പുറത്തുവന്ന വിഡിയോയില്‍ ഉണ്ട്. യാത്രക്കാര്‍ പുലിയെ നോക്കി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.

ENGLISH SUMMARY:

A video of a tiger emerging from the forest has gone viral on social media. The incident occurred in Gudalur, where the tiger unexpectedly collided with a bike in the middle of the road. The biker sustained injuries in the accident, while the tiger lost consciousness after the collision. The incident took place near Kambappalam on the Kerala-Tamil Nadu border yesterday around 8 AM