വെഞ്ഞാറാമൂട് കൊലപാതക കേസ് പ്രതി അഫാന്‍റെ ആവശ്യങ്ങള്‍ കേട്ടാല്‍ ഏതൊരാളും ചിന്തിക്കും ഒരു പ്രതിക്ക് ഇത്രയും ഡിമാന്റുകളോ എന്ന്. ശുചിമുറില്‍ തുടങ്ങി വൈകുന്നേരത്തെ കട്ടനില്‍ വരെ നീളുന്ന ലിസ്റ്റാണ് അഫാന്‍ പൊലീസിന് കൊടുത്തിരിക്കുന്നത്. ഇന്ത്യൻ മോഡൽ ക്ലോസെറ്റ് ഉപയോഗിച്ച് ശീലം ഇല്ലെന്നും, യൂറോപ്പ്യൻ മോഡൽ ശുചിമുറി ഉപയോഗിച്ച് മാത്രമേ ശീലമുള്ളൂ എന്നും അഫാൻ ഡോക്ടറിനോട് പറഞ്ഞു.
വൈകുന്നേരം 4 മണിക്ക് തെളിവെടുപ്പിന് കൊണ്ടുപോകാൻ നേരത്താണ് കട്ടൻ വേണമെന്ന ആവശ്യം അഫാൻ പറഞ്ഞത്. നാലുമണിക്ക് സ്ഥിരമായി കട്ടൻ കുടിക്കാറുണ്ടെന്നും ഇല്ലെങ്കിൽ തലവേദന എടുക്കും എന്നാണ് പൊലീസുകാരോടു പറഞ്ഞത്. ഇതോടെ കട്ടൻ വാങ്ങാനായി പൊലീസുകാരന്‍ പോയി.
കസ്റ്റഡിയിൽ വാങ്ങിയശേഷം പാങ്ങോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച അഫാന് ഇന്നലെ ഉച്ചയ്ക്ക് ഊണ് വാങ്ങി നൽകിയിരുന്നു. എന്നാൽ ഊണിന് ഒപ്പം മീൻ ഇല്ലെന്ന് കണ്ടതോടെ മീൻ കറിയില്ലേ സാറേ എന്ന് അഫാൻ പൊലീസുകാരോട് ചോദിച്ചു. രാത്രി പൊറോട്ടയും മുട്ടക്കറിയും ആയിരുന്നു ഭക്ഷണം. ഭക്ഷണം കഴിക്കാത്തതല്ല തലചുറ്റലിന് കാരണമെന്നു പൊലീസുകാർ പറയുന്നുണ്ട്.