അധ്യാപന ജീവിതം മതിയാക്കി കൂൺ കൃഷിയിലേക്കിറങ്ങി നല്ലൊരു തുക വരുമാനം നേടുകയാണ് വയനാട് മാനന്തവാടിലെ ഷേർളി.
വീടിന്റെ മട്ടുപ്പാവിൽ ഒരുക്കിയ ഒരുക്കിയ കൃഷിയിൽ നിന്ന് ദിവസവും 20 കിലോക്ക് മുകളിൽ കൂണാണ് വിൽപ്പന നടത്തുന്നത്. പത്തു മാസം മുമ്പ് വരേ അധ്യാപികയായിരുന്നു ഷേർളി. ആരോഗ്യ പ്രശ്നമുള്ളത് കൊണ്ട് അധ്യാപനം മതിയാക്കി.
പഴയ വീടിന്റെ മട്ടുപ്പാവിൽ ഹൈടെക് കൂടാരം ഒരുക്കിയാണ് കൃഷി. ഫാൻ ആൻഡ് പാഡ് കൂളിങ് സിസ്റ്റം സ്ഥാപിച്ച് മുറിക്കുള്ളിൽ താപനില നിയന്ത്രിച്ചുള്ളതാണ് കൃഷി രീതി. കൂണുകൾ ശേഖരിച്ച് പാക്ക് ചെയ്തു വിടും. വീടുകളിൽ നേരിട്ടെത്തിയാണ് വിൽപ്പന