ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണമൊരുക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി കാസർകോട് സ്വദേശികളായ എഞ്ചിനിയറിംഗ് വിദ്യാർഥികൾ. ചെങ്ങന്നൂർ സെന്റ് തോമസ് എഞ്ചിനിയറിംഗ് കോളജിലെ പി. എം ഫയാസും അഹമ്മദ് ആഷിഫുമാണ് 'എഐ ഷീൽഡ് വെയർ' എന്ന ആപ്പിന് പിന്നിൽ. മെസഞ്ചർ ആപ്പുകളിലൂടെ എത്തുന്ന സംശയാസ്പദമായ ലിങ്കുകളെ സ്വയം കണ്ടെത്തി തടയാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.