ആറ്റുകാൽ ക്ഷേത്രപരിസരത്ത് വനിതാ പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് വാർഡ് കൗൺസിലർക്കെതിരേ കേസ്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണിക്കൃഷ്ണനെതിരേയാണ് ഫോർട്ട് പോലീസ് കേസെടുത്തത്. ശനിയാഴ്ച പതിനൊന്നരയോടെ ആറ്റുകാൽ പടിഞ്ഞാറേനടയിലാണ് സംഭവം. ക്ഷേത്രത്തിൽ തിരക്കുള്ള സമയത്ത് വരിനിൽക്കാതെ തന്റെ ഇഷ്ടക്കാരെ കൗൺസിലർ കടത്തിവിടാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. ഡി.വൈ.എഫ്.ഐ. നേതാവുകൂടിയാണ് കൗൺസിലർ ഉണ്ണിക്കൃഷ്ണൻ.
തിരക്ക് കണക്കിലെടുത്ത് പടിഞ്ഞാറെ നട വഴി പ്രവേശനം ഒഴിവാക്കിയിരുന്നു. എന്നാല്‍ ക്യൂ നില്‍ക്കാതെ കൂടെ വന്നവരെ അകത്ത് പ്രവേശിപ്പിക്കണമെന്ന് കൗണ്‍സിലര്‍ പറഞ്ഞതായാണ് പൊലിസ് പറയുന്നത്. പറ്റില്ലെന്ന് പോലിസ് പറഞ്ഞതോടെ വാക്കുതര്‍ക്കമായി, ഒടുവില്‍ കയ്യാങ്കളിയില്‍ കലാശിച്ചു. ഇതിനിടെ ഡൂട്ടിയില്‍ ഉണ്ടായിരുന്ന വനിത പൊലീസിന്‍റെ തല കട്ടിളയില്‍ ഇടിച്ചതോടെ കുഴഞ്ഞുവീണു. ബല പ്രയോഗത്തിലൂടെ ഉണ്ണികൃഷ്ണന്‍ ആളുകളെ അകത്ത് പ്രവേശിപ്പിക്കുകയും ചെയ്യ്തു.