ഏറ്റുമാനൂരിലെ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷൈനിയുടെ അച്ഛനെതിരെ ആരോപണവുമായി ഷൈനി ജോലി ചെയ്ത സ്ഥാപനത്തിന്‍റെ ഉടമ രംഗത്ത് എത്തിയിരുന്നു. വീടിന് അടുത്തുള്ള കെയർ ഹോമിൽ നാല് മാസം ജോലി ചെയ്ത ഷൈനി, ജോലി നിർത്താൻ കാരണം അച്ഛൻ കുര്യാക്കോസാണെന്ന് കെയർ ഹോം ഉടമ ഫ്രാൻസിസ് ജോർജ് പറഞ്ഞത്.
ജോലിക്ക് വന്നപ്പോൾ സങ്കടത്തിലായിരുന്ന ഷൈനിക്ക് ജോലി ചെയ്ത് തുടങ്ങിയപ്പോൾ മാറ്റം വന്നായിരുന്നുവെന്നും എന്നാൽ ഷൈനിയുടെ അച്ഛൻ കെയർ ഹോമിലെ ബയോ ഗ്യാസ് പ്ലാന്റിനെതിരെ നാട്ടുകാരെ കൂട്ടി പ്രതിഷേധിച്ചെന്നും. ഡൽഹിയിൽ പോയിട്ടാണെങ്കിലും സ്ഥാപനം പൂട്ടിക്കുമെന്നും പറഞ്ഞു. മകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ അച്ഛൻ തുടർച്ചയായി പരാതി നൽകിയതോടെയാണ് ഷൈനി രാജിവെച്ചതെന്നും ഫ്രാൻസിസ് പറയുന്നു.
ഷൈനി സ്വന്തം വീട്ടില്‍ വലിയ മാനസിക സമ്മര്‍ദം അനുഭവിച്ചതായി കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികളെ നിര്‍ത്താന്‍ ഹോസ്റ്റല്‍ അന്വേഷിച്ച് പോയതിന് പിന്നിലെ കാരണം അതാണെന്നും സ്വന്തം വീട്ടില്‍ കുട്ടികളെ നിര്‍ത്താന്‍ ഷൈനിക്ക് കഴിഞ്ഞിരുന്നില്ലെന്നും ജോലി ശരിയായെന്ന് പറഞ്ഞ് പോയ ഷൈനിക്ക് അന്ന് രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടു പിടിക്കണമെന്നും സഹപ്രവര്‍ത്തര്‍ പറയുന്നു.
അതേ സമയം ഷൈനിയുടെ മൊബൈൽ ഫോൺ അന്വേഷണ സംഘം കണ്ടെത്തി. ഏറ്റുമാനൂരിലെ ഷൈനിയുടെ സ്വന്തം വീട്ടിൽനിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഷൈനിയും മക്കളും ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഷൈനിയെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നതായി നോബി പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിലൂടെയുള്ള നോബിയുടെ സംസാരം ആത്മഹത്യക്കു കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.