സോഷ്യൽ മീഡിയ തുറന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ‘കനാൽ ബോയ്സ്’ ആണ്. രണ്ട് ചെറുപ്പക്കാരും ഒരു കനാലും, സൈബറിടത്താകെ വൈറലാണ്. അഭിലാഷ്, ലെവിൻ എന്നിവരാണ് ഈ കനാൽ ബോയ്സ്. കനാലിനെ ചുറ്റപ്പറ്റിയാണ് ഇരുവരും വിഡിയോസ് ചെയ്യുന്നത്. ഇരുവരും കനാലിൽ ഇരുന്ന് ബിരിയാണി കഴിക്കുന്ന വിഡിയോസ് എല്ലാം ഏറെ വൈറൽ ആയിരുന്നു. നിലവിൽ മൂന്ന് ലക്ഷത്തി അറുപത്തി രണ്ടായിരം ഫോളോവേഴ്സാണ് ഇവർക്കുള്ളത്. അഭിലാഷ് പ്ലാവടിയിൽ എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. ഇന്‍സ്റ്റയാലിണെങ്കില്‍ ദിവസവും ആരാധകരുടെ പെരുമഴയാണ് ഇരുവര്‍ക്കും.
കസിൻസാണ് അഭിലാഷും ലെവിനും. സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന ഇവർ തങ്ങളുടെ വിഷമങ്ങളും ദുഃഖങ്ങളും കനാലിലെ വെള്ളത്തിൽ ഒഴുക്കി വിടുമെന്നാണ് പറയുന്നത്. യുവാക്കളിൽ അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇവരുടെ വിഡിയോകൾ വൈറൽ ആകുന്നത്. ‘ഇന്നത്തെ ലോകം അങ്ങനെ ആണല്ലോ. ഞങ്ങളുടെ ലോകം അതൊന്നും അല്ല. കനാൻ, ക്രീം ബണ്ണ്, പരിപ്പുവട ഇതൊക്കെയാണ് ഞങ്ങളുടെ ലോകം. അതിക്രമങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറെ ഇല്ല’ എന്നായിരുന്നു അഭിലാഷും ലെവിനും പറഞ്ഞത്.
‘ഞങ്ങൾ കുഴിമന്തി കഴിച്ചിട്ടില്ല, തിയറ്ററിൽ പോയിട്ടില്ല, ട്രെയിനിൽ പോയിട്ടില്ല, ഞങ്ങടെ ട്രിപ്പ് ഒക്കെയെന്ന് പറഞ്ഞാൽ എവിടേലും കല്യാണത്തിന് ഒക്കെ പോകുന്നതാണ്, ഞങ്ങൾ പക്ഷേ ഒന്നിനെയും പറ്റി ആലോചിച്ച് ടെൻഷൻ അടിക്കാറില്ല.. ഞങ്ങളുടെ ലോകം എന്ന് പറയുന്നത് കനാൽ, ബിരിയാണി, ക്രീം ബൺ, പരിപ്പുവട എന്നിവയൊക്കെയാണ്, എന്തേലും വിഷമങ്ങളും ദുഃഖങ്ങളും വന്നാൽ അത് ഈ കനാലിലെ വെള്ളത്തിൽ അങ്ങ് ഒഴുക്കി വിടും’ കനാൽ ബോയ്സ് പറയുന്നു.