സബ് ഇൻസ്പെക്ടർ പാസിംഗ് ഔട്ട് പരേഡിലെ ആ ഗൗണ്ടില്‍ കാക്കിയണിഞ്ഞ് ആ മകന്‍ തൊട്ടുമുന്‍പില്‍ നിന്നപ്പോള്‍ ആ പിതാവിന്‍റെ കണ്ണുനിറഞ്ഞു, തുളുമ്പി വന്ന ആകണ്ണീരില്‍ അഭിമാനം തുളുമ്പി വന്നു. പെടുന്നനെ ആ പിതാവിന്‍റെ തോളിലേയ്ക്ക് അവന്‍ വീണു..അച്ഛാ..എന്നൊരു വിളി അതിലുണ്ടായിരുന്നു. തോളോട് ചേര്‍ന്ന് അവന്‍ വിങ്ങിപൊട്ടിയപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു ടാ..മതി..മതി,
‘എന്നാടാ..കരയാതെ’..എന്നുള്ള ആ വാത്സല്യത്തിന് ഒരായുക്ഷകാലത്തെ സ്വപ്നമുണ്ടായിരുന്നു. എസ്ഐ ആയി ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശി ബാലു കെ. അജിത് പൊലീസുകാരനായിരുന്ന അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ ആ കാഴ്ച കണ്ടു നിന്നവരുടെ കണ്ണും നിറഞ്ഞു.
ആദ്യം അച്ഛന് സല്യൂട്ട്, അഭിമാനത്തോടെ മകനെ നോക്കി അച്ഛനും സല്യൂട്ട്, തൊട്ടു പിന്നാലെയായിരുന്നു കസേരയില്‍ ഇരുന്ന അച്ഛനെ കെട്ടിപ്പിടിച്ച് ബാലു കരഞ്ഞത്. ചില കാഴ്ചകള്‍ അങ്ങനെയാണ് വാക്കുകള്‍ക്കും അപ്പുറം ഹൃദ്യവും മനോഹരവുമായ കാഴ്ച.