ഓർമശക്തികൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് കാസർകോട് അണങ്കൂർ സ്വദേശി ശ്രീഹാൻ കൃഷ്ണ. 2 വയസും 4 മാസവും മാത്രം പ്രായമുള്ള ശ്രീഹാന് പലതും മനപാഠമാണ്. ഇന്ത്യ ബുക്ക് റെക്കോർഡും ഈ മിടുക്കനെ തേടിയെത്തി.
ഒന്നര വയസിൽ പല കാര്യങ്ങളും ഓർത്തെടുത്ത് ശ്രീഹാൻ പറയുന്നത് കണ്ട അമ്മ ശ്രിജിലയും അച്ഛൻ ശ്രീജിത്തുമാണ് പിന്നീട് പരിശീലനം നൽകിയത്. ആവേശത്തോടെ അവൻ ഓരോന്നായി പഠിച്ചെടുത്തു.
പച്ചക്കറികൾ, പഴവർഗങ്ങൾ, രാജ്യത്തെ പ്രമുഖ വ്യക്തികൾ, മൃഗങ്ങൾ, ശരീര ഭാഗങ്ങൾ, പക്ഷികൾ, വാദ്യോപകരണങ്ങൾ, രാജ്യങ്ങളുടെ പതാകകൾ തുടങ്ങിയവ തിരിച്ചറിയും. അല്പം മിമിക്രിയും കയ്യിലുണ്ട്. ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. കളികൾക്കിടയിൽ കൂടുതൽ പേരുകൾ പഠിക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞ് ശ്രീഹാൻ