എറണാകുളം പിറവത്ത് വിദ്യാഭ്യാസമന്ത്രിയുടെ പേര് പറഞ്ഞ് പ്രധാന അധ്യാപകനില്‍ നിന്ന് പണം തട്ടാന്‍ ശ്രമം . മന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫിന്‍റെ സുഹൃത്തെന്ന വ്യാജേനെയാണ് തട്ടിപ്പുകാര്‍ സമീപിച്ചതെന്ന് പ്രധാന അധ്യാപകന്‍ ഡാനിയല്‍ ജോസഫ് പറഞ്ഞു.
വിരമിക്കലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പിറവം സെന്‍റ് ജോസഫ്സ് സ്കൂളിലെ പ്രധാനധ്യാപകന്‍ ഡാനിയല്‍ ജോസഫ് കടന്നുപോയത് ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൂടെയാണ്. അപമാന ഭാരത്തില്‍ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ച നിമിഷങ്ങളായിരുന്നു. അവിടെ നിന്നാണ് വിജിലന്‍സ് ഡാനിയലിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ പേര് പറഞ്ഞായിരുന്നു പിടിഎ പ്രസിഡന്‍റും എക്സിക്യൂട്ടിവ് അംഗവും അടങ്ങുന്ന തട്ടിപ്പ് സംഘം ഡാനിയലിനെ സമീപിച്ചത്. മാനസികമായി പീഡിപ്പിച്ചു ഒപ്പം പണവും തട്ടി.
പതിനഞ്ച് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതോടെ സംശയം വന്നു.പിന്നീട് സത്യം പുറതെത്തിയത് വിജിലന്‍സിന്‍റെ പരിശോധനയിലാണ്.
സത്യം തെളിഞ്ഞതിന്‍റെ ആത്മവിശ്വാസത്തോടെ അധ്യാപക ജീവിതത്തില്‍ നിന്ന് ഈ മാസം പടിയിറങ്ങുകയാണ് ഡാനിയല്‍ ജോസഫ്.