plane-midhun

വിമാനത്തിൻറെ ശബ്ദം എപ്പോൾ കേട്ടാലും പുറത്തിറങ്ങി ആകാശത്തേക്ക് കണ്ണോടിക്കുന്നവരാണ് നമ്മളിൽ പലരും. ഇങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെറിയൊരു വിമാനം ഉണ്ടാക്കി അത് പറപ്പിച്ച ഒരു തൃശൂർകാരാണ് മിഥുന്‍. പഠനം പന്ത്രണ്ടാം ക്ലാസ് വരെ മാത്രമാണ്. എന്നാൽ മിഥുന്റെ ആഗ്രഹങ്ങളെ തോൽപ്പിക്കാൻ പഠനത്തിനായില്ല.

ആദ്യ ഇരുപത് തവണയും വിമാനം ഉണ്ടാക്കിയപ്പോൾ പരാജയം ആയിരുന്നു ഫലം. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. രണ്ടും കൽപ്പിച്ച് പിന്നെയും ഉണ്ടാക്കി. അവസാനം മിഥുന്റെ ആഗ്രഹങ്ങൾ ആകാശത്തിലേക്ക് പറന്നുയർന്നു. യൂട്യൂബിൽ നിന്ന് പഠിച്ചെടുത്ത ഈ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും മിഥുന് യാതൊരു മടിയുമില്ല