പുഞ്ചിരി കൊണ്ട് ജീവിതത്തെ പോസിറ്റീവ് ആക്കിയിരിക്കുകയാണ് ഒരു അമ്മയും മകനും. ജനിച്ച് അഞ്ചാം മാസം മകന് രോഗം പിടിപ്പെട്ടു. എന്നാൽ അവന്റെ ചിരിയ്ക്കായി എന്നും അമ്മ കൂടെയുണ്ട്.
വീഡിയോ എടുക്കുമ്പോൾ മനസ്സ് തുറന്ന് ചിരിക്കുന്ന കണ്ണനെ കണ്ട് അമ്മ യൂട്യൂബ് ചാനലും ഇൻസ്റ്റാ അക്കൗണ്ട് തുടങ്ങി. പിന്നെ ഒഴിവുസമയങ്ങളിൽ മകനെ കൂട്ടി വീഡിയോ എടുക്കലായി. അവൻറെ ചിരിയിൽ വീണുപോയ കുറെ അമ്മമാരും അച്ഛന്മാരും ഉണ്ട്
ഈ യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം മുഴുവൻ മകൻറെ ചികിത്സയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. വെറുതെ ഇരിക്കാൻ ഇഷ്ടമല്ലാത്ത സ്വാതി നെറ്റിപ്പട്ടം ഉണ്ടാക്കാലും മറ്റു ചെറിയ പണികളുമായി മുന്നോട്ടുപോകുന്നു. മകന്റെ ചിരി എന്നും ഇങ്ങനെ തന്നെ കാണാനാണ് അമ്മയുടെയും ഈ കുടുംബത്തിന്റെയും ആഗ്രഹം