ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ച് , കളിമണ്ണുകൊണ്ട് മായാജാലം സൃഷ്ടിക്കുന്ന ഒരു തൃശൂർക്കാരിയുണ്ട്. കളിമണ്ണിന്‍റെ ഉറ്റ സുഹൃത്തായ അനു ചീരാനെ പരിചയപ്പെടാം. ഈ ഗേറ്റ് തുറന്ന് കയറി പോകുന്നത് അനുവിന്റെ ലോകത്തേക്കാണ്. അവൾ കണ്ടതും, അറിഞ്ഞതും എല്ലാം കളിമണ്ണിനോടുള്ള പ്രണയത്തിൽ അവളുടെ കരങ്ങൾ മെനഞ്ഞെടുക്കുന്നു.
വലിയ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് അധികമാരും തിരഞ്ഞെടുക്കാത്ത സെറാമിക് പോട്ടറി ഡിസൈനിലേക്കുള്ള യാത്ര ഇങ്ങനെ
ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ വളരെ ആളുകളാണ് അനു ഡിസൈൻ ചെയ്ത പ്ലേറ്റുകളും കപ്പുകളും ഓർഡർ ചെയ്യുന്നത്. ഇതിൽ സ്വന്തമായ ഒരു കയ്യൊപ്പ് പതിപ്പിക്കാൻ അനു മറക്കാറില്ല. പോട്ടറി വീൽ ഉപയോഗിച്ചാണ് ഇവയെല്ലാം ഉണ്ടാക്കുന്നത്. പ്ലേറ്റുകളും കപ്പുകളും മാത്രമല്ല സ്കൾപ്ച്ചറുകൾ, ഹാൻഡ് മെയ്ഡ് ടൈലുകൾ, ജ്വല്ലറികൾ എന്നിവയിലെല്ലാം അനുവിന്റെ കരസ്പർശം പതിഞ്ഞിട്ടുണ്ട്.
ഒഴിവുള്ള സമയങ്ങളിൽ സെറാമിക് പോട്ടറി ഡിസൈനിങ്ങ് വിദ്യാർഥികളെ പഠിപ്പിക്കാനും അനു സമയം കണ്ടെത്താറുണ്ട്. തൃശൂരിലെ പൂങ്കുന്നത്തെ വീട്ടിൽ 'ദ് ലിറ്റിൽ ഗോൾഡ് ഫിഷ്' എന്ന സംരംഭം തുടങ്ങിയ അനുചീരാൻ തന്‍റെ ആഗ്രഹങ്ങൽ നിറവേറ്റി തുടിക്കുന്ന സ്വർണ്ണ മീൻ ആയി മാറിയ കഥയാണിത്