പ്രായമായാൽ വീട്ടിലിരിക്കണം എന്ന പറച്ചിൽ നമ്മൾ പലപ്പോഴും കേൾക്കുന്നതാണ്. അതിനൊരു അപവാദമാണ് കാസർകോട് കയ്യൂരിലെ അമ്മമ്മക്കൂട്ടം. അറുപത് വയസ് പിന്നിട്ട എട്ട് അമ്മൂമ്മമാർ ചേർന്നാണ് പുതിയൊരു ഡാൻസ് ടീം രൂപീകരിച്ച് വേദികൾ കീഴടക്കുന്നത്.
65 വയസ്സുകാരി യശോദയാണ് കൂട്ടത്തിലെ സീനിയർ. 63 വയസ്സുള്ള ദേവകിയും സുലോചനയും, കാർത്യായനിയും. 61 വയസ്സുകാരി ലക്ഷ്മിക്കുട്ടി. 60വയസ്സുകാരായ സരോജിയും, ശോഭനയും, രമണിയും. ഇതാണ് ടീം. പ്രായം മറന്ന് വേദികളിൽ ആടി തിമിർക്കുകയാണ് കാസർകോട്ടെ അമ്മമ്മക്കൂട്ടം. അധ്യാപകനും കലാകാരനുമായ സജിത്ത് കെ രാജീവാണ് അണിയറയിൽ. പുതിയ സ്റ്റെപ്പുകൾ പരീക്ഷണങ്ങൾ. വേദികൾ ഓരോന്നായി കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.