കൊച്ചി കടവന്ത്രയില്‍ മദ്യ ലഹരിയില്‍ കാര്‍ ചേസിങില്‍ അപകടം. കാല്‍നടയാത്രക്കാരിയായ ഗോവന്‍ സ്വദേശിനിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ജയ്സെലിന്‍റെ കാലിനും തലക്കും പരുക്കേറ്റു. ബൈക്ക് യാത്രികന്‍ സൈഡ് നല്‍കാത്തതിന്‍റെ പ്രകോപനത്തിലാണ് ചേസിങെന്നാണ് പൊലീസ് പറഞ്ഞത്.
കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ട് മൂന്നരക്കായിരുന്നു കാര്‍ ചേസിങ്. പള്ളിമുക്ക് സിഗ്നലില്‍ ബൈക്ക് യാത്രികന്‍ സൈഡ് നല്‍കാത്തതിന്‍റെ പ്രകോപനമാണ് അപകട കാരണം.
മദ്യപിച്ച് കാര്‍ ഓടിച്ച ചാലക്കുടി സ്വദേശി യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസ് എടുത്തു. കാറിനുള്ളില്‍ നിന്ന് പൊലീസ് മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സെന്‍റ് അല്‍ഫോന്‍സ് പള്ളി സന്ദര്‍ശിക്കാനെത്തിയ ഇവര്‍ ഇന്നലെ രാത്രി ഗോവക്ക് പോകാനിരിക്കെയാണ് അപടകം ഉണ്ടായത്. ബൈക്ക് യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല.