sarada-muraleedharan-mamkootathil

കേരളത്തിലെ ഏറ്റവും ഉന്നതയായ ഉദ്യോഗസ്ഥ പോലും അവരുടെ ത്വക്കിന്റെ നിറത്തിന്റെ പേരിൽ  അധിക്ഷേപിക്കപ്പെടുകയാണെന്നുള്ളത് വല്ലാത്ത അവസ്ഥയാണെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ചാനൽ ഷോയിൽ “കേരളാ സാർ ,100 പേർസെന്റ ലിറ്ററേസി സാർ” എന്ന് അവതാരകൻ പറയുന്നതിന് എതിരെ വലിയ സൈബർ പോരാട്ടം നടത്തിയത് ഓർമ്മയുണ്ടോ? ആ 100 പെർസെന്റജ് ലിറ്ററസി സ്റ്റേറ്റിലാണ് ആ സ്റ്റേറ്റിന്റെ ചീഫ് സെക്രട്ടറി അധിക്ഷേപിക്കപ്പെടുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഇനി കേരളത്തിന്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണക്കാൻ നമ്മൾ എന്താ പറയേണ്ടത്? “അവർക്ക് എന്തൊരു അഴകാണ്, കറുപ്പിന് എന്താ കുഴപ്പം, കറുപ്പിനല്ലേ അഴക് “ തുടങ്ങിയ ക്ലിഷെ പ്രയോഗങ്ങൾ... അല്ലേ ?

ത്വക്കിന്റെ നിറത്തിന്റെ ക്വാളിറ്റി ചെക്ക് നടത്താൻ നമ്മൾ ആരാണ്? അല്ലെങ്കിൽ തന്നെ ഏത് നിമിഷവും സ്കിൻ കാൻസർ വരാൻ പറ്റുന്ന ത്വക്കിന്റെ നിറത്തിൽ എന്ത് കാര്യമാണ് ഉള്ളത്?

ലഹരിയുടെ വിഷയത്തിലും വയലൻസ് വിഷയത്തിലും പലപ്പോഴും സമൂഹം പ്രതിക്കൂട്ടിൽ നിർത്തുന്ന പുതിയ തലമുറയുണ്ടല്ലോ, ജെൻ x ഇ എന്നും ആൽഫ കിഡ്സ് എന്നും ഒക്കെ വിളിക്കുന്ന കുട്ടികൾ, അവർ ഈ പൊളിറ്റിക്കൽ കറക്ട്നസ് കാര്യത്തിൽ മുതിർന്ന തലമുറക്ക് ഒരു മാതൃകയാണ്. അവർക്കിടയിൽ നിറത്തിന്റെയോ ശാരീരിക അവസ്ഥയുടെയോ പേരിലുള്ള അധിക്ഷേപങ്ങളും വട്ടപ്പേരുകളും വളരെ കുറവാണ്..

ശരീരത്തിന് ഏത് നിറമായാലും, ചിലരുടെ തനിനിറം പുറത്ത് വന്നു.

മോർ പവർ ടു ശാരദ മുരളീധരൻ എന്ന് പറയുന്നില്ല, നല്ല പവർ ഉള്ളത് കൊണ്ട് തന്നെയാണ് അവർ ഈ പദവിയിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Rahul Mamkootathil fb post about sarada muraleedharan