ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, താന്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ, മമ്മൂട്ടി പിന്തുണയുമായി എത്തിയെന്ന് മല്ലിക സുകുമാരന്‍. പെരുന്നാൾ തലേന്നായിട്ടുകൂടെ, അതിന്‍റെ തിരക്കില്‍ നില്‍ക്കുമ്പോഴാവും മമ്മൂട്ടി തനിക്ക് മെസേജ് അയച്ചതെന്നും, ഈ ഒരു സമയത്ത് സുകുമാരൻ ചേട്ടന്റെ കുടുംബത്തിനു വിഷമമാകും എന്നു കണ്ട് മമ്മൂട്ടി മെസ്സേജ് അയച്ചത് സന്തോഷിപ്പിച്ചെന്നും മറ്റാരും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. 

"പെരുന്നാളിന്റെ തലേന്നാൾ ആയിട്ടുകൂടി, മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ മമ്മൂട്ടിക്ക് തോന്നി. അതു മറ്റാര്‍ക്കും തോന്നിയില്ലല്ലോ?. വിശ്രമവേളയിലായിട്ടുകൂടി, അദ്ദേഹം മെസേജ് അയച്ചത് ഞാന്‍ ജീവിതത്തില്‍ മറക്കില്ല. 'ചേച്ചീ ഇതൊക്കെ വിട്ടുകളയൂ ' എന്ന തരത്തിലാണ് ഇമോജികൾ ചേർത്തുവെച്ച് മമ്മൂട്ടി മെസ്സേജ് അയച്ചത്. സിനിമാ സമൂഹം അത് കണ്ട് പടിക്കണം.  ഈ ഒരു സമയത്ത് സുകുമാരൻ ചേട്ടന്റെ കുടുംബത്തിനു വിഷമമാകും എന്ന് മമ്മൂട്ടിക്ക് തോന്നി. അത് അദ്ദേഹത്തിന്റെ നന്മയാണ്. ചേച്ചി, അമ്മ, അമ്മൂമ്മ, ആന്‍റി എന്നൊക്കെ വിളിക്കുന്ന ഒരുപാട് പേരുണ്ട്. അവരൊന്നും ഒന്നും തിരക്കിയില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടായി എന്ന തോന്നല്‍ ആ മനുഷ്യനുണ്ടായി." – മല്ലിക സുകുമാരന്‍ വ്യക്തമാക്കി. 

സിനിമ മേഖലയില്‍ ശത്രുക്കള്‍ ഉണ്ട്. എമ്പുരാന്‍റെ സ്ക്രിപ്റ്റ് എല്ലാവരും ഒരുമിച്ചിരുന്ന് വായിച്ചതാണ്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ടാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്. പൃഥ്വിരാജിന്‍റെ ജാതകം ആര്‍എസ്എസ് മുഖപത്രത്തിന് അറിയില്ലെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. എപ്പോള്‍ പ്രതികരിക്കണം, എങ്ങനെ വേണം എന്നെല്ലാം പൃഥ്വിരാജിന് ബോധ്യമുണ്ട്. മേജര്‍ രവിയെപ്പോലെയുള്ള കൂട്ടുകാര്‍ ഇങ്ങനെ മോഹന്‍ലാലിനെ കൊച്ചാക്കാമോ എന്നും മല്ലിക ചോദിക്കുന്നു.  

ENGLISH SUMMARY:

Empuraan Controversy: Mallika Sukumaran Reveals Mammootty Sent Her a Message