kannur-utsavam

TOPICS COVERED

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി സിപിഎം പ്രവർത്തകരുടെ ആഘോഷം. പറമ്പായി കുട്ടിച്ചാത്തൻ മഠം ഉത്സവത്തിന്റെ ഭാഗമായ കലശ ഘോഷയാത്രയിലാണ് മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികളുടെ ചിത്രം പതിച്ച കൊടികൾ ഉപയോഗിച്ചത്.

ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരുടെ ചിത്രമുള്ള കൊടികളാണ് ഘോഷയാത്രയിൽ ഉപയോഗിച്ചത്. സിപിഎം ശക്തികേന്ദ്രമായ പറമ്പായിയിൽ മുദ്രാവാക്യങ്ങള്‍ക്കും വിപ്ലവഗാനങ്ങൾക്കും ഒപ്പമായിരുന്നു കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ.

ജില്ലയിലെ ഉത്സവപ്പറമ്പുകളിൽ സിപിഎമ്മും ബിജെപിയും ചേരിതിരിഞ്ഞ് ശക്തി പ്രകടനം നടത്തുന്നത് പതിവായിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുമായി ഉത്സവപ്പറമ്പിൽ എത്തുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ്, ടിപി കേസ് പ്രതി ടി കെ രജീഷ് എന്നിവർ അടക്കം 9 പേരെയായിരുന്നു സൂരജ് വധ ക്കേസിൽ കോടതി ശിക്ഷിച്ചത്. കോടതിക്ക് പുറത്തും പ്രതികൾക്ക് അഭിവാദ്യവുമായി സിപിഎം പ്രവർത്തകർ എത്തിയിരുന്നു. 

ENGLISH SUMMARY:

During a temple festival in Kannur, CPM workers were seen celebrating with flags bearing the images of individuals accused in a murder case. The controversial display occurred as part of the Kalasha procession at Parambayi Kuttichathan Mutham, which raised concerns over political symbolism and its intersection with religious celebrations.