director-ratheena-divorce-single-mother

TOPICS COVERED

നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തി സംവിധായിക റത്തീന. കുറച്ച് പേരുടെ ചോദ്യങ്ങളുടെ മറുപടിയായാണ് നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തിയതെന്നും വിവാഹമോചിതയായിട്ട് കുറച്ചു നാളുകളായെന്നും റത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘‘രാവിലെ മുതല്‍ മൂന്നാല് പേര്‍ വിളിച്ചു. ഞാന്‍ ലീഗലി ഡിവോഴ്സ്ഡ് ആണോ എന്നു ചോദിക്കുന്നു. എന്നാ പിന്നെ പറഞ്ഞേക്കാം എന്നു വച്ചു. ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍ അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്. ഒറിജിനല്‍ രേഖകള്‍ ശാന്തി വക്കീലിന്‍റെ കയ്യിലുണ്ട്. (വെബ്‌സൈറ്റിലും ലഭ്യമാണ്. ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെയും  കുടുംബ കോടതിയുടെയും കേസ് നമ്പര്‍ അത്യാവശ്യക്കാര്‍ക്കു തരാം)” ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തല്‍പ്പര കക്ഷി അല്ല” എന്നാണ് റത്തീന കുറിച്ചിരിക്കുന്നത്. 

മമ്മൂട്ടി–പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘പുഴു’വാണ് റത്തീന ആദ്യമായി സംവിധാനം ചെയ്ത സിനിമ. നവ്യ നായരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ‘പാതിരാത്രി’യാണ് റത്തീനയുടെ അടുത്ത സംവിധാന സംരംഭം. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്.

ENGLISH SUMMARY:

Director Ratheena has revealed that she is legally divorced and a single mother. She shared this information on Facebook in response to repeated inquiries, stating that she has been divorced for some time. Ratheena, who directed Puzhu starring Mammootty and Parvathy Thiruvothu, is currently gearing up for the release of her next film Pathiraathri, featuring Navya Nair and Soubin Shahir.