കേരളത്തിലെ ഏറ്റവും വലിയ കെട്ടുകുതിരയെ ഉല്‍സവത്തിനിറക്കി യുവാക്കളുടെ കൂട്ടം. തോട്ടുവാ ഭരണിക്കാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിനാണ് 11 നിലക്കെട്ടിടത്തിന്‍റെ പൊക്കമുള്ള കുതിരയെ കെട്ടിയത്.
കൂമ്പിന്‍റെ തുഞ്ചത്തിരുന്നാല്‍ ആകാശം തൊടാമെന്ന് തോന്നിപ്പിക്കുന്ന പൊക്കം. തോട്ടുവാ നെഹ്റു സാംസ്കാരിക വേദി ഇറക്കിയ കെട്ടുകുതിരയുടെ പൊക്കം 124 അടിയാണ്. കേരളത്തിലെ ഏറ്റവും വലിയ കെട്ടുകുതിര.വ്യത്യസ്ഥമായത് എന്തെങ്കിലും വേണമെന്ന ചിന്തയാണ് ഏറ്റവും വലിയ കെട്ടുകുതിരയെ ഒരുക്കിയത്. രണ്ട് വര്‍ഷമായി തുടങ്ങിയ ശ്രമം.
ക്രെയിന്‍ ഉപയോഗിച്ചാണ് ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തത്. അംഗങ്ങളുടെ മാത്രം പിരിവില്‍ നാല്‍പത് ലക്ഷം ചെലവിട്ടാണ് കുതിരയെ നിര്‍മിച്ചത് രണ്ടുമാസമായി രാപ്പകല്‍ അധ്വാനം. കെട്ടുകുതിരകളുടെ ശില്‍പി മണ്ടോലി സുരേഷ്കുമാറാണ് നിര്‍മാണം ഇലഞ്ഞിത്തടിയിലാണ് കുറേ ഭാഗങ്ങള്‍ നിര്‍മിച്ചത്. ഭരണിക്കാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിനാണ് രാജകീയ പ്രൗഢിയോടെ കുതിര വന്നത്. അടുത്ത വര്‍ഷം കൂടുതല്‍ ഉയരം കൂട്ടാനാണ് പദ്ധതി.