കാഴ്ച നഷ്ടപ്പെട്ടതിന് പിന്നാലെ കാലുകളുടെ ചലനശേഷിയും നിലച്ച് പട്ടിണിയിലാണ് പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി രാജേഷും കുടുംബവും. കടം പെരുകിയതോടെ വച്ചു കൊടുത്ത വീട് പോലും വില്‍ക്കേണ്ട അവസ്ഥയിലാണ് രാജേഷ്.
പതിമൂന്നാം വയസിലാണ് രാജേഷിന് ടൈപ്പ് ടു പ്രമേഹം കണ്ടെത്തുന്നത്.എറണാകുളത്ത് ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ആയിരുന്നു ജോലി.മുപ്പത്തിയഞ്ചാം വയസില്‍ ഡയബറ്റിക് റെറ്റിനോപതി കാരണം കാഴ്ച നഷ്ടമായി,ഒപ്പം ജോലിയും.പിന്നീട് ഒറ്റപ്പെട്ട അവസ്ഥ.ഈ അവസ്ഥ അറിഞ്ഞാണ് ഇന്ദിര ജീവിത പങ്കാളിയായത്. 2011ല്‍ എറണാകുളത്ത് നിന്ന് പത്തനംതിട്ടയിലേക്ക് താമസം മാറി.ഭാര്യയ്ക്കൊപ്പം ചേര്‍ന്ന് തുണി കൊണ്ടു നടന്നു വിറ്റുതുടങ്ങി.ഇതിനിടെയാണ് കാലിന്‍റെ സ്പര്‍ശനശേഷി ഇല്ലാതെ ആയത്.പിന്നീട് തുടങ്ങിയ ലോട്ടറിക്കച്ചവടവും നഷ്ടത്തിലായി.
ചികില്‍സയ്ക്ക് വന്‍ കടം ആയി.മക്കളെ സ്കൂളില്‍ വിടാന്‍പോലും പണമില്ലാത്ത അവസ്ഥയിലാണ്.ഇതിനിടെയാണ് കടം നല്‍കിയവര്‍ വീട്ടിലെത്തി ബഹളം വച്ചു തുടങ്ങിയത്.
കച്ചവടത്തിനായി വാങ്ങിയ കടവും പെരുകി.ഉള്ള വീട് വില്‍ക്കേണ്ട ഗതികേടിലേക്കാണ് മനോജ് എത്തിനില്‍ക്കുന്നത്.വീട് വിറ്റാല്‍ ഇനി ആരെങ്കിലും വാടക വീടെങ്കിലും തരുമോ എന്നാണ് രാജേഷ് ചോദിക്കുന്നത്.