കൊച്ചി പാലാരിവട്ടത്തെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് സ്ഥാപനത്തില്‍ ടാര്‍ഗെറ്റിന്‍റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ നടന്നത് മനുഷ്യത്വരഹിതമായി നടപടികള്‍. ആറു മാസത്തിന് ശേഷമാണ് തൊഴില്‍ പീഡനം കാര്യമായി രീതിയില്‍ ആരംഭിക്കുന്നതെന്ന് മുന്‍ ജീവനക്കാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ജോലിയുടെ തുടക്കത്തില്‍ പത്ത് ദിവസം നോക്കിയിട്ട് പറ്റില്ലെങ്കില്‍ നിര്‍ത്താന്‍ പറയും, മോട്ടിവേറ്റ് ചെയ്യും. ആറു മാസത്തെ ട്രെയിനിങിന് ശേഷം മാനേജരാക്കും. മാനേജര്‍മാരുടെ ശമ്പളങ്ങളും സൗകര്യങ്ങളും പറഞ്ഞാണ് ജീവനക്കാരെ പിടിച്ചു നില്‍ത്തുന്നതെന്ന് മുന്‍ ജീവനക്കാരന്‍ പറഞ്ഞു. 'ആദ്യം ടാര്‍ഗറ്റില്ലെന്നാണ് തന്നോട് പറഞ്ഞ്. ഒരു മാസം കഴിഞ്ഞ് 2000 രൂപ ടാര്‍ഗറ്റ് നിശ്ചയിച്ചു. ടാര്‍ഗറ്റ് ആവാത്ത ദിവസങ്ങള്‍ കുറവാണ്. 10 ദിവസം ടാര്‍ഗറ്റ് നേടി ഒരു ദിവസമില്ലെങ്കില്‍ അടി കിട്ടും. ആദ്യ മാസങ്ങളില്‍ ചെറിയ പീഡനമായിരിക്കും. പാന്‍റ് അഴിച്ച് അടിവസ്ത്രം ഇട്ട് നിര്‍ത്തും. കോയിന്‍ നാവുകൊണ്ട് നക്കിപ്പിക്കും'.
ഒരു വീടാണ് ഓഫീസ്. ഒരു വശം മുതല്‍ മറ്റൊരു വശം വരെ കോയിന്‍ നക്കിക്കും. ചെയ്യിപ്പിക്കുന്നത് മാനേജര്‍മാരാണ്. നന്നായി തെറി വിളിക്കും. വാശിയുണ്ടാകാന്‍ വേണ്ടിയാണിതൊക്കെ ചെയ്യിക്കുന്നതെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. വാശിയില്‍ ബിസിനസ് ചെയ്യാന്‍. എന്നലെ കമ്പനി വികസിക്കുകയുള്ളൂ എന്നാണ് മാനേജര്‍മാരുടെ മറുപടിയെന്നും ജീവനക്കാരന്‍റെ വെളിപ്പെടുത്തല്‍.
ആദ്യത്തെ ആറുമാസം ചെറിയ പീഡനമാകും. ട്രെയിനിങിന് ശേഷം പ്രമോഷന്‍ നല്‍കേണ്ട സമയമാകുമ്പോള്‍ പറഞ്ഞുവിടാന്‍ ദോഹോപദ്രവം തുടങ്ങും. നാല് മാസം പണിയെടുത്തു. പ്രമോഷന്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ ജോലി വിട്ടെന്നും ജീവനക്കാരന്‍ പറഞ്ഞു. ജീവനക്കാര്‍ തമ്മില്‍ ആശയവിനിമയം നടക്കാതിരിക്കാന്‍ മൊബൈല്‍ വാങ്ങിവയ്ക്കും, ആരുടെയും നമ്പര്‍ അറിയില്ല. മാനേജര്‍മാരുടെ നേതൃത്വത്തില്‍ തോര്‍ത്ത് നനച്ച് അടിക്കും.ഗുണ്ടകളും പൊലീസുമായും ബന്ധമെന്നും മുന്‍ ജീവനക്കാരന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.