കാസര്‍ഗോഡ് നീലേശ്വരത്ത് പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് മരണഭീഷണിയുമായി യുവാവ്. കിനാനൂർ - കരിന്തളം ഉമ്മച്ചിപള്ളം സ്വദേശി ശ്രീധരനാണ് പൊറോട്ടയും ബീഫും വേണമെന്ന് പറഞ്ഞ് അയൽവാസിയുടെ വീടിന്റെ മുകളിൽ കയറി മരണഭീഷണി മുഴക്കിയത്.
നാട്ടുകാർ വിവരം അറിയിച്ചത് പ്രകാരം പൊലീസും ഫയർഫോഴ്സും എത്തിയാണ് ഇയാളെ ബലം പ്രയോഗിച്ച് താഴെ എത്തിച്ചത്.
എനിക്ക് പെറോട്ടയും ബീഫും ഇപ്പോൾ തന്നെ വേണം, കിട്ടിയില്ലെങ്കിൽ ഉടൻ ജീവനൊടുക്കും എന്നായിരുന്നു യുവാവിന്റെ ഭീഷണി. സുരക്ഷിതമായി ഇയാളെ താഴെ എത്തിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ശ്രീധരന് പൊറോട്ടയും ബീഫും വാങ്ങി നൽകിയത്. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പ്രതികരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)