viral-vloger

TOPICS COVERED

വെറൈറ്റി പാചകം കൊണ്ട് വലിയ രീതിയില്‍ ആരാധകരെ സ്വന്തമാക്കിയ പല യൂട്യൂബര്‍മാരുണ്ട്,  100 കിലോയുളള മീന്‍ അച്ചാര്‍, 35 കിലോ വരുന്ന പാമ്പ് ഗ്രില്‍, വറുത്തരച്ച മയില്‍ കറി, ഒട്ടകപ്പക്ഷി ഗ്രില്‍ എന്നിങ്ങനെ പല പരീക്ഷണങ്ങളും നടത്തി വിജയിച്ച ഫിറോസ് ചുട്ടിപ്പാറ മുതല്‍ പാചക വിഡിയോയുമായി വരുന്ന ഷെഫ്മാര്‍ വരെയുണ്ട്.

ഇപ്പോഴിതാ 200 കിലോയുള്ള കൂറ്റന്‍ പോത്തിനെ അച്ചാറിട്ട് വൈറലായിരിക്കുകയാണ് ഹില്‍ടോപ്പ് കിച്ചണ്‍ എന്ന യൂട്യൂബര്‍. ഒരു പോത്തിനെ മുഴുവനായിട്ട് അച്ചാറിടുന്ന വിഡിയോ കാഴ്ചക്കാര്‍ക്കും കൗതുകമാണ്.

beef-video2

പ്രത്യേകം നിര്‍മിച്ച അടുപ്പില്‍ തീകൂട്ടിയാണ് പോത്തിന് വേവിച്ച് എടുത്തത്. നല്ല സ്വാദുണ്ടെന്നും ബീഫ് നന്നായി വെന്തുവെന്നും നല്ല മസാലക്കൂട്ടാണെന്നും  ഹില്‍ടോപ്പ് കിച്ചണ്‍ പറയുന്നു. ഒരു ചരുവം നിറയെ വെളുത്തുള്ളിയും ഇഞ്ചിയും 200 കിലോ ബീഫ് അച്ചാറിന് വേണമെന്ന് ഇവര്‍ പറയുന്നു. ഒരു മില്യണിലധികം വ്യൂസ് കിട്ടിയ വിഡിയോയിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

പോത്തിനെ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലാ, നിങ്ങളെ ഇങ്ങനെ അച്ചാറിടണം, ഈ ഭൂമില്‍ ജീവിക്കാന്‍ പോത്തിനും അവകാശമുണ്ട്, എന്നിങ്ങനെയാണ് കമന്‍റ് ബോക്സില്‍ നിറയുന്ന അഭിപ്രായങ്ങള്‍.  നേരത്തെ ഫുട്ട് വ്ലോഗര്‍ ഫിറോസ് വിയറ്റ്നാമിലെ മാര്‍ക്കറ്റില്‍ നിന്നും ജീവനുളള രണ്ട് പാമ്പുകളെ വാങ്ങി കറിവയ്ച്ചത് വിവാദമായിരുന്നു. 

ENGLISH SUMMARY:

Hilltop Kitchen, a YouTuber known for experimental cooking, has gone viral for pickling a massive 200 kg bull. The entire animal was cooked and marinated with spices in a specially made furnace. While some viewers appreciated the scale and flavor, others criticized the act, calling it unethical. The video has crossed over one million views and is receiving mixed reactions online.