തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ (16)യാണ് മരിച്ചത്. തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
തകഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പച്ച ലൂർദ് മാതാ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ENGLISH SUMMARY:
A tragic incident occurred at St. Jude’s Church in Thakazhi, Alappuzha, where a 16-year-old student collapsed and died during choir practice. The deceased has been identified as Edwin Lijo, son of Lijo from Viruppala Thaiparambu. Edwin was playing the keyboard when he suddenly collapsed. Despite immediate efforts, his life could not be saved. The community is in shock following the untimely demise of the teenager.