ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിൽ, ചാലിയാറിൻ്റെ തീരത്ത് പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് നാടിന് സമർപ്പിച്ച വിവരം പങ്കുവെച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.
സിപ് ലൈൻ, റോപ്പ് കാർ, സ്പീഡ് ബോട്ട്, കയാക്കിങ്, ശിക്കാര ബോട്ട്, കുട്ടികളുടെ പാർക്ക്, 180 അടി ഉയരത്തിൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന സ്കൈ ഡൈനിംഗ്, വിവിധ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ചാലിയാറിന് മുകളിലൂടെ റോപ് കാറിൽ ഒരു യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.