വിദേശ മലയാളികൾക്ക് വിഷുവിന് കണികണ്ടുണരാൻ കേരളത്തിന്റെ മണ്ണിൽ വിളഞ്ഞ കണിക്കൊന്ന. എറണാകുളം പള്ളിക്കര സ്വദേശികളായ അഖിൽ ബ്ലീക്കോയും ബഹനാനുമാണ് ആണ് കണിക്കൊന്നയെ കാനഡയിലേക്കും ന്യൂസിലൻഡിലേക്കും കടൽ കയറ്റുന്നത്. ഈ വർഷം 200 കിലോ കണിക്കൊന്ന വിദേശ മലയാളികളുടെ കയ്യിൽ എത്തി.
വിഷുവാകുന്നതിനു മുൻപേ നമ്മുടെ നാട്ടിലെങ്ങും കണിക്കൊന്നകൾ പൂക്കുകയായി. പക്ഷേ വിദേശത്തുള്ള മലയാളികൾക്ക്, പ്ലാസ്റ്റിക് കണിക്കൊന്നയല്ലാതെ മറ്റു വഴികൾ ഒന്നുമില്ലല്ലോ. അപ്പോഴാണ് പള്ളിക്കരയിലെ രണ്ട് ചെറുപ്പക്കാരുടെ ഐഡിയ.
കണിക്കൊന്ന വിദേശത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഫ്രഷ് ആയി തന്നെ ഇരിക്കുമോ എന്നാണ് പലരുടെയും സംശയം. കേരള മണ്ണിന്റെ ചൂരും വളക്കൂറുമുള്ള കണിക്കൊന്ന വിദേശത്ത് ഹിറ്റായതോടെ സംരംഭകരും ഹാപ്പി. നമ്മുടെ സ്വന്തം ഓണസദ്യയും കടൽക്കയറ്റാൻ ഒരുങ്ങുകയാണ് ബ്ലീക്കോ ഇംപോർട്ട്സ് ആൻഡ് എക്സ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.