ആരോഗ്യത്തിനായി പച്ചക്കറികളും പഴങ്ങളും കഴിക്കാനാണ് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും പറയുന്നത്. എന്നാൽ വിഷരഹിതമായ പച്ചക്കറി എവിടെ കിട്ടും എന്നാണ് ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നവരുടെ എല്ലാം ചോദ്യം.. കോട്ടയം അമലഗിരി സ്വദേശികളായ യുവ ദമ്പതികൾ ഹൈഡ്രോപോണിക്സ് അഥവാ വെള്ളത്തിലെ കൃഷിരീതിയിലൂടെ വിഷരഹിതമായ പച്ചക്കറി എത്തിക്കുന്നതിനൊപ്പം മികച്ച വരുമാനം കൂടി കണ്ടെത്തുകയാണ്
ഹൈടെക് കർഷകരാണ് ആണ് ഗ്രേസും കെവിനും. കോളജ് അധ്യാപികയായിരുന്ന ഗ്രേസും ബിസിനസിലും കൃഷിയിലും താല്പര്യമുള്ള ഭർത്താവ് കെവിനും ഒന്നിച്ച് ഒരുക്കിയതാണ് അമലഗിരിയിലെ വീടിനോട് ചേർന്ന 12 സെന്റിൽ ഒരു ഹൈഡ്രോപോണിക്സ് ഫാം. പ്രത്യേക താപനില നിയന്ത്രിച്ച ഫാമിനുള്ളിൽ വെള്ളത്തിലാണ് ഇല ചെടികളും പച്ചക്കറികളും കൃഷി ചെയ്യുന്നത്.പ്രഭാത ഭക്ഷണത്തിനും സാലഡുകൾക്കും ഉപയോഗിക്കാവുന്ന പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണ്
വെള്ളത്തിലുള്ള കൃഷിയായതിനാൽ കീടങ്ങളെ പേടിക്കേണ്ട.. എന്നാൽ മണ്ണിൽ നിന്ന് കിട്ടേണ്ട ന്യൂട്രിയൻസ് ചെടികളിലേക്ക് എത്തിക്കുകയും ചെയ്യും.ലെറ്റൂസ് , ബട്ടാവിയ, പാലക്, കാപ്സികം, കുക്കുംബർ, ചെറി ടൊമാറ്റോ എല്ലാം മാസങ്ങൾക്കുള്ളിൽ വിളവെടുക്കാൻ തയ്യാറാവും. ഒപ്പം സൺഫ്ലവർ, മസ്റ്റഡ്, തിന, ബീറ്റ്സ് തുടങ്ങിയ മൈക്രോഗ്രീൻസും.. ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നവർ പോലും വിഷം കുത്തിവെച്ച പച്ചക്കറികളെ ആശ്രയിക്കേണ്ടി വരുമ്പോൾ എന്താണ് പരിഹാരമെന്ന ചിന്തയാണ് ഹൈഡ്രോപോണിക്സ് കൃഷിയിലേക്ക് എത്തിച്ചത്. പച്ചക്കറികൾ വേണ്ടവർക്ക് വീട്ടിൽ എത്തിച്ചു നൽകും.