പ്രതീകാത്മക ചിത്രം

സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് സ്വകാര്യഭാഗത്തെ കറുപ്പ് നിറം. ഇറുകിയ വസ്ത്രങ്ങള്‍ നിത്യേനെ ധരിക്കുന്നത്, വിയര്‍പ്പ് തങ്ങിനില്‍ക്കുന്നത്, ഹോര്‍മോണ്‍ വ്യതിയാനം എന്നിങ്ങനെ പലകാരണങ്ങള്‍ കൊണ്ട് സ്വകാര്യഭാഗം ഇരുണ്ട നിറമാകാം. സ്വകാര്യഭാഗത്തെ പ്രശ്നമായതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു ആരോഗ്യവിദഗ്ധനെ കാണാന്‍ അധികമാരും തയ്യാറാകാറില്ല. എന്നാല്‍ ഈ പ്രശ്നത്തിനും  പ്രകൃതിദത്തമായി ചില പരിഹാരമാര്‍ഗങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം. 

മഞ്ഞള്‍

ചര്‍മം തിളങ്ങാനും കറുപ്പുനിറം അകറ്റാനും കാലങ്ങളായി നമ്മളുപയോഗിക്കുന്ന ഒന്നാണ് മഞ്ഞള്‍. അല്‍പം മഞ്ഞളും ഓറഞ്ച് ജ്യൂസും ചെറിയൊരു മിശ്രിതം പോലെയാക്കി കറുപ്പ് നിറമുളള ഭാഗത്ത് പുരട്ടുന്നത് മികച്ച ഒരു മാര്‍ഗമാണ്. ഒരു 20 മിനുട്ടിന് ശേഷം ഇത് കഴുകി കളയാം. ഇരുണ്ട നിറത്തിന് പരിഹാകരമാകും എന്നുമാത്രമല്ല സ്വകാര്യഭാഗത്തെ ദുഗന്ധം അകറ്റുന്നതിനും ഇത് സഹായിക്കും. 

തൈര്

ചർമത്തിലെ കറുത്ത പാടുകൾ കുറയ്ക്കാൻ തൈര് സഹായിക്കും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചിലകറ്റാനും റാഷസ് അകറ്റാനും  തൈര് വളരെ നല്ലതാണ്. തൈര് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് ഒരു 10-15 മിനിറ്റിന് ശേഷം  ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ച്ചയില്‍ മൂന്ന് വട്ടമെങ്കിലും മുടങ്ങാതെ ഇപ്രകാരം ചെയ്യുന്നത് ഇരുണ്ട നിറം അകറ്റാനും ചര്‍മസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കും. 

നാരങ്ങയും പഞ്ചസാരയും

സ്വകാര്യഭാഗങ്ങളിലെ ഇരുണ്ട നിറത്തിന് മികച്ച പരിഹാരമാണ് നാരങ്ങയും പഞ്ചസാരയും. നല്ലൊരു സ്രബ് ആയി ഇവ ഉപയോഗിക്കാം. അല്പം നാരങ്ങ നീരിലേയ്ക്ക് കുറച്ച് പഞ്ചസാര ചേര്‍ത്ത് ഒരു മിശ്രിതമാക്കി മാറ്റുക. ഈ മിശ്രിതം കറുപ്പുള്ള ഇടങ്ങളിൽ തേക്കുക. എന്നിട്ട് അല്‍പനേരം മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം ഇതു കഴുകിക്കളയാം.  സ്വകാര്യഭാഗത്തെ ദുർഗന്ധം അകറ്റാനും ഇത് സഹായിക്കും. 

കറ്റാര്‍വാഴ ജെല്‍

ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ ജെൽ. കൊളാജൻ വർദ്ധിപ്പിക്കാനും ഇരുണ്ട ചർമത്തെ പ്രകാശിപ്പിക്കാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കും. കറ്റാര്‍വാഴ ജെല്‍ എടുത്ത് 20 – 30 മിനിറ്റ് വരെ സ്വകാര്യഭാഗത്ത് കറുപ്പുള്ള ഇടങ്ങളിൽ തേക്കുക.  ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. കറ്റാര്‍വാഴ മുറിക്കുമ്പോള്‍ അതില്‍ നിന്ന് മ‍ഞ്ഞ നിറത്തിലുളള ഒരു ദ്രാവകം വരുന്നത് കാണാം. ഈ ദ്രാവകം ചര്‍മത്തിലാകാതെ ശ്രദ്ധിക്കുക. ചിലരില്‍ ഈ ദ്രാവകം ചൊറിച്ചിലിന് കാരണമായേക്കാം. അതിനാല്‍ വീട്ടുവളപ്പില്‍ നിന്നും കറ്റാര്‍വാഴ പറിക്കുമ്പോള്‍ നല്ലുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ജെല്‍ എടുക്കുക. 

കടലമാവും പാലും 

ആവശ്യത്തിന് പാലും കുറച്ച് കടലമാവും ഒരു പാത്രത്തിൽ  എടുത്ത് നന്നായി കലക്കുക.  (പാലിന് പകരം വെള്ളവും ഉപയോഗിക്കാം). ഇത് നിങ്ങളുടെ ഇരുണ്ട ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. പച്ചപ്പാല് തന്നെ ഇതിനായി ഉപയോഗിക്കുക. പാലിനും കടലമാവിനും ഒപ്പം കുറച്ച് നാരങ്ങ നീരും ചേർക്കുന്നത് വളരെ നല്ലതാണ്. പാൽ നല്ലൊരു ക്ലെൻസറായതു കൊണ്ട് തന്നെ സ്വകാര്യ ഭാഗത്ത് വെറുതെ പുരട്ടുന്നതും നല്ലതാണ്. 

Brightening Tips:

Natural Ways to Lighten the Dark Private Areas