pimples

TOPICS COVERED

നാം കഴിക്കുന്ന ആഹാരവും ചര്‍മത്തിന്‍റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന മുഖക്കുരുവിനും പതിവായി കഴിക്കുന്ന ഭക്ഷണവുമായി ബന്ധമുണ്ടായെന്നുവരാം. മുഖക്കുരു വരാന്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണശീലങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് പരിശോധിക്കാം:

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധിക്കുകയും ഇൻസുലിൻ ഉൽപാദനം വർധിക്കാന്‍ ഇടവരുത്തുകയും ചെയ്യും. ഇതുമൂലം ചർമ്മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉൽപാദിപ്പിക്കാം. ഈ അധിക എണ്ണ സുഷിരങ്ങൾ അടയുകയും മുഖക്കുരു രൂപപ്പെടാൻ ഇടയാക്കുകയും ചെയ്യും. മുഖക്കുരുവിന് കാരണമാകുന്ന ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ചയെയും പഞ്ചസാര പരിപോഷിപ്പിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ ഡയറ്റില്‍ നിന്നും കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.

ചീസ്,  ക്രീം, കോട്ടേജ് ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളും ഇൻസുലിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.  ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ഇവ  പരമാവധി ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്. അനാരോഗ്യകരമായ കൊഴുപ്പും, അമിത കലോറിയും കാര്‍ബോയും അടങ്ങിയ ബര്‍ഗര്‍, ഹോട്ട് ഡോഗ്സ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍ എന്നിവ  അമിതമായി കഴിക്കുന്നതും മുഖക്കുരുവിനുള്ള സാധ്യതയെ വര്‍ധിപ്പിച്ചേക്കാം.

എരിവുള്ള ഭക്ഷണങ്ങൾഎരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോള്‍ ശരീരം അമിതമായി ചൂടാകുന്നതിനാല്‍ അത് വിയർപ്പിലേക്ക് നയിച്ചേക്കാം. ഇതുമൂലം സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചില ആളുകളില്‍ മുഖക്കുരുവിനുള്ള സാധ്യതയെ വര്‍ധിപ്പിക്കാറുണ്ട്.. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക

ചർമ്മത്തിലെ എണ്ണ ഉൽപ്പാദനം വര്‍ധിപ്പിക്കുന്ന മെഥൈൽക്സാന്തൈൻസ് എന്ന സംയുക്തങ്ങൾ അടങ്ങിയവയാണ് ചോക്ലേറ്റുകള്‍.  പഞ്ചസാരയുടെ അളവും ഇവയില്‍ കൂടുതലാണ്. അതിനാല്‍  ഇൻസുലിൻ വർധനവിന് ഇവ കാരണമാകും, ഇതും മുഖക്കുരു വരുത്താം. മദ്യം കഴിക്കുന്നത് മൂലം ശരീരത്തില്‍ നിർജ്ജലീകരണം സംഭവിക്കാം. ഇതോടെ ചർമ്മം വരൾച്ചയ്ക്ക് പരിഹാരമായി എണ്ണ അമിതമായി ഉൽപാദിപ്പിക്കാം. ഈ അധിക എണ്ണ സുഷിരങ്ങൾ അടയുകയും മുഖക്കുരു രൂപപ്പെടാൻ ഇടയാക്കുകയും ചെയ്യും. അതിനാല്‍ അമിത മദ്യപാനം ചര്‍മ ആരോഗ്യത്തിനും വില്ലനാണ്.

ENGLISH SUMMARY:

Food habits to avoid to avoid acne