ബ്യൂട്ടിപാര്‍ലറുകളില്‍ പോയി സൗന്ദര്യസംരക്ഷണം നടത്താന്‍ മടിയുള്ളവരോട്, നിങ്ങളുടെ തൊട്ടടുത്തുണ്ട് ചര്‍മകാന്തിക്കുള്ള പൊടിക്കൈകള്‍. ഒത്തിരി സമയം ഒരുങ്ങാന്‍ ചിലവാക്കാനില്ലാത്തവര്‍ക്കും ചില സൂത്ര പണികളുണ്ട്. വളരെ സിംപിളായ എന്നാല്‍ ഫലപ്രദമായ ചില വഴികളിതാ. വീട്ടില്‍ തന്നെ ചെയ്യാവുന്നതുകൊണ്ട് മറ്റ് പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ല.
മുഖത്തെ കാന്തി വര്‍ധിപ്പിക്കാന്‍ അത്യുത്തമമാണ് ഓറഞ്ച്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് കാരണം. തലേ ദിവസം രാത്രം ഓറഞ്ച് മുറിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. അതുപോലെ തന്നെ ചര്‍മത്തിന് നല്ലതാണ് പപ്പായയും. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. പിറ്റേന്ന് രാവിലെ മുഖത്ത് കാണാം പപ്പായ മാജിക്.
മുഖത്തിന്‍റെ കാന്തിക്ക് വില്ലന്‍ ചര്‍മത്തിലെ ജലാംശത്തിന്‍റെ കുറവാണ്. അത് പരിഹരിക്കാന്‍ ഫെയ്സ് മാസ്കുകള്‍ സഹായിക്കും. ഓരോരുത്തരുടെയും ചര്‍മത്തിന് ചേരുന്നത് കണ്ടെത്തി ഉപയോഗിക്കണമെന്ന് മാത്രം. ഫെയ്സ് മാസ്ക് മുഖത്തണിഞ്ഞു രാത്രി കിടക്കുക. രാവിലെ അല്പം നനവോടെ തന്നെ മോയിസ്ചറൈസര്‍ ക്രിം ഉപയോഗിക്കുന്നത് ചര്‍മത്തെ വരള്‍ച്ചയില്‍ നിന്നും തടയും.
വൈകി ഉണരുന്നതും മുഖസൗന്ദര്യത്തിന് വില്ലനാണ്. ഉറക്കക്ഷീണം മുഖത്ത് നിന്ന് മാറാന്‍ അല്‍പം സമയമെടുക്കുമെന്നതിനാല്‍, എന്തെങ്കിലും പരിപാടികള്‍ ഉള്ളപ്പോള്‍ നേരത്തെ ഉണരുന്നതാണ് നല്ലത്. അത് കണ്ണകുകള്‍ക്കും നല്ലതാണ്. ഇനി വൈകി ഉണര്‍ന്നാലും ഉഷാറാകാന്‍ വഴിയുണ്ട്. കണ്ണിനടിയില്‍ ഐസ് ക്യൂബ്സ് വെച്ചാല്‍ കണ്ണിനടിയിലെ തടിപ്പ് മാറും. സ്ഥിരമായി മുഖത്ത് മസാജ് ചെയ്യുന്നതും നല്ലതാണ്.
കണ്ണെഴുത്തിനും മുഖ സൗന്ദര്യത്തിനും തമ്മില്‍ നല്ല ബന്ധമുണ്ടെന്ന് അറിയാമല്ലോ.. വാലിട്ടെഴുതിയാല്‍ അത് മുഖത്തിന് മൊത്തത്തില്‍ ഒരു പ്രസരിപ്പ് നല്‍കും. വിങ്‍ഡ് ഐ ലുക്ക് എല്ലാക്കാലത്തും എല്ലാ നാട്ടിലും സൗന്ദര്യം തന്നെയാണ.വൃത്തിയുള്ള കൃത്യമായ വിങ്ഡ് ഐ കിട്ടാന്‍ കട്ടിയുള്ള കാര്‍ഡുകള്‍ കണ്‍കോണുകളില്‍ വെച്ച് വരയ്ക്കാം..